പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം; ഇൻസ്പെക്ടർക്കെതിരെ അന്വേഷണം; വീഡിയോ കാണാം

ബെംഗളൂരു: പരാതി നൽകാനെത്തിയ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ മൂഡ്ബിദ്രി പോലീസ് ഇൻസ്പെക്ടർ സന്ദേശ് പിജിക്കെതിരെ അന്വേഷണം. മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയാണ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

പോലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയ യുവതിയെ സന്ദേശ് നിരന്തരം ശല്യം ചെയ്യുകയും വഴിവിട്ട ആവശ്യങ്ങൾക്കായി നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. ഇൻസ്പെക്ടർക്കെതിരെ സമാനമായ രീതിയിൽ മറ്റ് പല സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന.

രാത്രി വൈകി ഒരു സ്ത്രീയുടെ വീടിന്റെ കോമ്പൗണ്ടിൽ ഇൻസ്പെക്ടർ അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് ബലമേറി. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ഇൻസ്‌പെക്ടർ സന്ദേശിന് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്. സമാനമായ രീതിയിൽ കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ ഭയക്കാതെ മുന്നോട്ട് വരണമെന്നും അവർക്ക് കൃത്യമായ സംരക്ഷണം നൽകുമെന്നും കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. പരാതികളിൽ സത്യാവസ്ഥയുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഇൻസ്പെക്ടർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

സംഭവം പോലീസ് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. നിലവിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts