ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിച്ചാൽ കുടുങ്ങില്ല; നിയമത്തിന്റെ നൂൽപ്പാലം കടന്ന് കർണാടക ഹൈക്കോടതി വിധി ഇങ്ങനെ

ബെംഗളൂരു: ലിവ്-ഇൻ പങ്കാളിക്കൊപ്പം താമസിക്കുന്നത് ബഹുഭാര്യത്വമായി (Bigamy) കണക്കാക്കാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി. നിയമപരമായ വിവാഹത്തിന്റെ അഭാവത്തിൽ ഇത്തരം ബന്ധങ്ങളുടെ പേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. മൈസൂരുവിലെ സിവിൽ കോടതി ഉത്തരവിനെതിരെ 73-കാരൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്നും മക്കൾ ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നൽകിയ പരാതിയിലാണ് സിവിൽ കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ഭർത്താവ്, മക്കൾ, ലിവ്-ഇൻ പങ്കാളി എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്. പ്രതികൾ എപ്പോൾ,…

Read More

റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ മുംബൈ നഗരത്തിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മലയാളി നടി നിമിഷ നായർ. ചൊവ്വാഴ്ച പുലർച്ചെ ബാന്ദ്രയിൽ വെച്ച് നടി സഞ്ചരിച്ചിരുന്ന ഊബർ ടാക്സി തടഞ്ഞുനിർത്തി ആക്രമി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് താരം വ്യക്തമാക്കി. ബാന്ദ്രയിൽ വെച്ച് രണ്ട് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നടിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തതാകാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. കാറിന് കുറുകെ സ്കൂട്ടർ നിർത്തി തടഞ്ഞ അക്രമികൾ ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ടാക്സി ഡ്രൈവറെ…

Read More

പവർഫുൾ എൻട്രിയാകുമെന്ന് കരുതി… പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്‌സ്‌പ്രസിന് പയ്യന്നൂരിൽ അനുവദിച്ച ആദ്യ സ്റ്റോപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സ്വീകരണം നൽകാൻ അണികളില്ലാത്തത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഇന്നലെ പുലർച്ചെ 1.44-ന് സ്റ്റേഷനിലെത്തിയ മന്ത്രി, പ്ലാറ്റ്‌ഫോമിൽ സ്വീകരിക്കാൻ ആരുമില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ആറ് മിനിറ്റോളം അവിടെ ചെലവഴിച്ച ശേഷം അതേ ട്രെയിനിൽ യാത്ര തുടരുകയും ചെയ്തു. അമൃത്‌ഭാരത് ട്രെയിനിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി നേരിട്ട് ട്രെയിനിലെത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ യാത്രാസമയത്തിലുണ്ടായ മാറ്റം…

Read More

ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആറന്മുളയില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കും. കുണ്ടറയില്‍ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും, ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനും ജനവിധി തേടും. കണ്ണൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം പട്ടികയില്‍ 39 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 86 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി…

Read More

രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ തുടരുന്ന വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം റംസാൻ വിപണിയെയും ഇഫ്താർ സംഗമങ്ങളെയും സാരമായി ബാധിക്കുന്നു. ശിവാജിനഗർ, മോസ്ക് റോഡ് എന്നിവിടങ്ങളിലെ പ്രശസ്തമായ ഇഫ്താർ സ്റ്റാളുകൾ പലതും പാചകവാതകത്തിന് പകരം വിറകിലേക്കും കരിക്കട്ടയിലേക്കും (Charcoal) മാറിയിരിക്കുകയാണ്. കുതിച്ചുയരുന്ന വില, കടുത്ത ക്ഷാമം: 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ വിപണിയിൽ ലഭ്യമല്ലാത്തതാണ് ഹോട്ടൽ ഉടമകളെ വലയ്ക്കുന്നത്. സിലിണ്ടറൊന്നിന് 4,500 രൂപ മുതൽ 7,000 രൂപ വരെ കരിഞ്ചന്തയിൽ ഈടാക്കുന്നുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ശിവാജിനഗറിലെ റോയൽ റെസ്റ്റോറന്റ് ഉടമ ഇലിയാസ് അഹമ്മദ് പറയുന്നത്, വലിയ…

Read More

ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ

ബെംഗളൂരു: ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ബെംഗളൂരുവിലെ പ്രമുഖ സംരംഭകൻ അഭിജിത് ഗുപ്ത. തന്റെ ഉടമസ്ഥതയിലുള്ള ‘സ്മാഷ് ഗയ്‌സി’ന്റെ ഇന്ദിരാനഗർ ഔട്ട്‌ലെറ്റിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. “എവിടെയാണ് വൃത്തിയുടെ ആഴം?” റെസ്റ്റോറന്റിലെ പ്രതിവാര ‘ഡീപ്പ് ക്ലീനിംഗ്’ (Deep Cleaning) വിലയിരുത്താനാണ് ദ പിസ്സ ബേക്കറി, പാരീസ് പാണിനി, സ്മാഷ് ഗയ്‌സ് എന്നിവയുടെ സഹസ്ഥാപകനായ അഭിജിത് നേരിട്ടെത്തിയത്. കിച്ചണിലും സർവീസ് ഏരിയയിലും നടത്തിയ പരിശോധനയ്ക്കിടെ ശുചിത്വത്തിലെ പോരായ്മകൾ അദ്ദേഹം ജീവനക്കാരെ ചൂണ്ടിക്കാട്ടി. “ഡീപ്പ് ക്ലീനിംഗ് എന്ന് പറയുമ്പോൾ…

Read More

ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സിലിക്കൺ വാലിയിലെ സ്ത്രീകൾക്കിടയിൽ മാനസിക സമ്മർദ്ദം വർദ്ധിച്ചുവരുന്നതായി ആദിത്യ ബിർള വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള ‘എംപവർ’ നടത്തിയ പഠന റിപ്പോർട്ട്. ജോലിസ്ഥലത്തെ സമ്മർദ്ദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വ്യക്തിബന്ധങ്ങളിലെ തകർച്ച എന്നിവയാണ് നഗരത്തിലെ സ്ത്രീകൾ നേരിടുന്ന പ്രധാന മാനസികാരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എംപവറിന്റെ കൗൺസിലിംഗ് സെന്ററുകൾ, ഹെൽപ്പ് ലൈനുകൾ എന്നിവ വഴി ബെംഗളൂരുവിലെ വിവിധ പ്രായത്തിലുള്ള 29,801 സ്ത്രീകളുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 18 വയസ്സിന് താഴെയുള്ള 17,102 പെൺകുട്ടികളും ഉൾപ്പെടുന്നു. 18-25 പ്രായവിഭാഗത്തിലുള്ള 6,085 സ്ത്രീകൾ അക്കാദമിക്…

Read More

ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു സ്‌കൂളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ രണ്ട് വിദ്യാർത്ഥിനികൾ ടവൽ ഡാൻസ് കളിച്ചതിന് പിന്നാലെ വിമർശനം ശക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. മേരേ ഖാബോം മേം എന്ന ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാർത്ഥിനികൾ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവൽ ഉപയോഗിച്ച് നൃത്തം ചെയ്തത്. എക്‌സിൽ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.

Read More

തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു – കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം”

ബെംഗളൂരു: സിലിണ്ടർ ക്ഷാമവും അപ്രതീക്ഷിത അവധിയും കാരണം ബെംഗളൂരുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി ട്രെയിൻ സർവീസ്. നഗരത്തിൽ എൽ.പി.ജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ മെസ്സുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും, ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദീർഘകാല അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. എന്നാല്‍ ഇത്രയേറെ ആളുകള്‍ക്ക് ഒരുമിച്ച് കേരളത്തിലേക്കെത്താന്‍ മതിയായ ട്രെയിനുകളില്ലാ എന്നതാണ് വാസ്തവം. പെട്ടെന്നുണ്ടായ ഈ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസ്സുകൾ അമിത നിരക്ക് ഈടാക്കുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളിലും…

Read More

ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വീട്ടുവാടകയും വീട് കണ്ടെത്താനുള്ള നെട്ടോട്ടവും സാധാരണക്കാരെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി ഒരു യുവാവിന്റെ കുറിപ്പ്. മാസങ്ങളോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞിട്ടും ഒരു വീട് കണ്ടെത്താനാകാത്ത നിരാശയിൽ തന്റെ ജോലി പോലും രാജിവെക്കാൻ ഒരുങ്ങുകയാണെന്ന് റെഡ്ഡിറ്റ് (Reddit) പോസ്റ്റിലൂടെ ഇയാൾ വെളിപ്പെടുത്തി. മാസങ്ങൾ നീണ്ട തിരച്ചിൽ, ഒടുവിൽ നിരാശ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് എംജി റോഡിന് സമീപമുള്ള പുതിയ ഓഫീസിലേക്ക് മാറിയതോടെയാണ് യുവാവിന്റെ ദുരിതം തുടങ്ങിയത്. ദിവസവും 52 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ…

Read More
Click Here to Follow Us