‘അറാത്തണ്ണന്റെ’ അടുത്ത നോട്ടം അമൃതയിലേക്ക്; പ്രണയാഭ്യർത്ഥനയുമായി സന്തോഷ് വർക്കി, പണി പാളുമെന്ന് സോഷ്യൽ മീഡിയ!

കൊച്ചി: നടി നിത്യ മേനോൻ മുതൽ മഞ്ജു വാര്യർ വരെ നീളുന്ന തന്റെ ‘പ്രണയ പട്ടിക’യിലേക്ക് പുതിയൊരു പേരുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇയാൾ. അമൃത സുരേഷ് തന്റെ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ ഈ രംഗപ്രവേശം. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വിവാഹാലോചന തന്റെ വിദ്യാഭ്യാസ യോഗ്യതകളും കരിയറിലെ നേട്ടങ്ങളും എടുത്തുപറഞ്ഞുകൊണ്ടാണ് ഇത്തവണ സന്തോഷ് വർക്കിയുടെ നീക്കം. ഒരു എൻജിനീയറിങ് ബിരുദധാരിയും പി.എച്ച്.ഡി വിദ്യാർത്ഥിയുമായ താൻ…

Read More

സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: കെ സുധാകരന്‍ എംപി പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കെ സുധാകരന്റെ നിലപാടില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. കെ സുധാകരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ അണികള്‍ സന്തോഷത്തോടെ ഏറ്റെടുക്കും. അങ്ങനെയല്ലെങ്കില്‍ സുധാകരന്‍ തെരഞ്ഞെടുപ്പിനെ നയിക്കണം. പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. ജീവന് തുല്യം അങ്ങയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന…

Read More

ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു

കൊച്ചി: പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിപ്രായം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കും. എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ‘പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി’ എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍…

Read More

സഹായം തരാൻ അറബി വരും, പക്ഷേ പെണ്ണുങ്ങളുടെ കൂടെ വരുന്നത് അസൈനാർ! ‘അറബി അസൈനാർ’ ഒടുവിൽ വലയിൽ

കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന ‘അറബി അസൈനാർ’ എന്ന അസൈനാർ (66) പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും ചേർന്ന് കാസർകോട് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂരിലുള്ള ഒരു അറബിയെ പരിചയപ്പെടുത്തിത്തരാമെന്നും അവിടെനിന്ന് സ്വർണ്ണവും പണവും വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ച് യുവതിയെ ലോഡ്ജിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ പീഡിപ്പിച്ച പ്രതി, അവരുടെ മൊബൈൽ…

Read More

ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയും ആലിപ്പഴ വീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലായി. എം.ജി റോഡ്, മജെസ്റ്റിക്, കോറമംഗല തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ തകർത്തുപെയ്തത്. ഗതാഗതം മുങ്ങി; വലഞ്ഞ് യാത്രക്കാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ട്രാഫിക് കുരുക്കിൽപ്പെട്ടത്. ഓൾഡ് മദ്രാസ് റോഡ്, മഹാദേവപുര, ബിന്നി മിൽ റോഡ്, ഹുനസേമര ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതം പൂർണ്ണമായും ഇഴഞ്ഞുനീങ്ങി.…

Read More

പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്’ ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

മോഷണമുതലുകളുടെ പട്ടികയിൽ സ്വർണ്ണത്തിനും പണത്തിനുമൊപ്പം ഗ്യാസ് സിലിണ്ടറും! മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൗതുകകരവും എന്നാൽ വീട്ടുകാരെ വലച്ചതുമായ മോഷണം നടന്നത്. കൃഷ്ണപുരം കോളനിയിലെ നീതു രജാവത് എന്നയാളുടെ വീട്ടിലായിരുന്നു കള്ളന്റെ വിളയാട്ടം. തിങ്കളാഴ്ച നീതു തന്റെ അമ്മയുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ടാവ് വീടിന്റെ പൂട്ടൊളിപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയെല്ലാം കവർന്ന മോഷ്ടാവ് പോകുന്ന വഴിക്ക് അടുക്കളയിലെ ഗ്യാസ് സിലിണ്ടറും തോളിലേറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സിലിണ്ടറുമായി കൂളായി നടന്നുപോകുന്ന കള്ളന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും…

Read More

കണ്ണൂരിൽ സുധാകരൻ തന്നെ ‘ബോസ്’; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!

കണ്ണൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകഞ്ഞ നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ. സുധാകരൻ കണ്ണൂരിൽ തന്നെ മത്സരിക്കുമെന്ന് സൂചന. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഇളവ് നൽകിയതോടെയാണ് സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും രാജിഭീഷണിയും ഉയർത്തി സുധാകരൻ സമ്മർദ്ദം ശക്തമാക്കിയതോടെ നേതൃത്വം വഴങ്ങുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുധാകരൻ വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് പിന്നാലെ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും സുധാകരന് അനുകൂലമായി നിലപാടെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെക്കുമെന്നും ബിജെപി കേന്ദ്രനേതൃത്വം സുധാകരന്റെ…

Read More

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്നും ജനവിധി തേടാനിറങ്ങിയ നടി ലക്ഷ്മിപ്രിയയ്ക്ക് കനത്ത തിരിച്ചടി. വോട്ടർ പട്ടികയിൽ താരത്തിന്റെ പേര് ഇല്ലാത്തതാണ് എൻഡിഎ ക്യാമ്പിനെയും നടിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം സ്ഥാനാർഥിത്വം തള്ളിപ്പോകാൻ സാധ്യതയുള്ളതിനാൽ ബിജെപി നേതൃത്വം കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ്…

Read More

ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ വധത്തിന് കടുത്ത ഭാഷയിൽ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. ലാരിജാനിയുടെ ഓരോ തുള്ളി രക്തത്തിന്റെയും വില അമേരിക്കയും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും നീതി നടപ്പാക്കുമെന്നും ഖമേനി വ്യക്തമാക്കി. ആക്രമണം ഇസ്രയേൽ വ്യോമസേനയുടേത് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ച വിവരം ഇസ്രയേൽ പ്രതിരോധ മന്ത്രി…

Read More

കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

കണ്ണൂര്‍: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് കെ സുധാകാരന്റെ നിലപാടറിയാന്‍. കണ്ണൂരില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്.

Read More
Click Here to Follow Us