ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയും ആലിപ്പഴ വീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലായി. എം.ജി റോഡ്, മജെസ്റ്റിക്, കോറമംഗല തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ തകർത്തുപെയ്തത്.

ഗതാഗതം മുങ്ങി; വലഞ്ഞ് യാത്രക്കാർ
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ട്രാഫിക് കുരുക്കിൽപ്പെട്ടത്. ഓൾഡ് മദ്രാസ് റോഡ്, മഹാദേവപുര, ബിന്നി മിൽ റോഡ്, ഹുനസേമര ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതം പൂർണ്ണമായും ഇഴഞ്ഞുനീങ്ങി. കനത്ത ഇടിമിന്നലോടു കൂടിയ മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സത്തിനും കാരണമായി.

യലഹങ്കയിൽ റെക്കോർഡ് മഴ
കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെന്ററിന്റെ (KSNDMC) കണക്കുകൾ പ്രകാരം യലഹങ്കയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് (28.5 mm). ബൊമ്മനഹള്ളി (18.5 mm), ബെംഗളൂരു സൗത്ത് (12 mm) എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വ്യാഴാഴ്ചയും നഗരത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts