ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്നും ജനവിധി തേടാനിറങ്ങിയ നടി ലക്ഷ്മിപ്രിയയ്ക്ക് കനത്ത തിരിച്ചടി. വോട്ടർ പട്ടികയിൽ താരത്തിന്റെ പേര് ഇല്ലാത്തതാണ് എൻഡിഎ ക്യാമ്പിനെയും നടിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്.

സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ട്വന്റി 20 സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ മത്സരിക്കുമെന്ന വാർത്തകൾ വലിയ ചർച്ചയായിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങൾ കാരണം സ്ഥാനാർഥിത്വം തള്ളിപ്പോകാൻ സാധ്യതയുള്ളതിനാൽ ബിജെപി നേതൃത്വം കാര്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മിപ്രിയ.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

താരപ്രചാരകർ വരുമോ? ട്രോളന്മാർ ചോദിക്കുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മമ്മൂട്ടിയും മോഹൻലാലും ദിലീപും സിദ്ദിഖുമെല്ലാം വരുമെന്ന് താരം നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ ട്രോളുകളുടെ പ്രധാന വിഷയം.

“പ്രചാരണത്തിന് ഇറങ്ങാൻ തയ്യാറെടുത്ത് നിന്ന മമ്മൂട്ടിയും ലാലേട്ടനും ഇനി എന്ത് ചെയ്യും?” എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. ‘ആവേശം’ സിനിമയിലെ “ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ” എന്ന ഡയലോഗ് പങ്കുവെച്ചാണ് പലരും ഈ കൗതുകകരമായ സാഹചര്യത്തെ പരിഹസിക്കുന്നത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

രമേഷ് പിഷാരടി, അഖിൽ മാരാർ തുടങ്ങിയ താരങ്ങൾക്കൊപ്പം മത്സരരംഗത്ത് സജീവമാകാൻ ഒരുങ്ങിയ ലക്ഷ്മിപ്രിയയ്ക്ക് വോട്ടർ പട്ടികയിലെ ഈ ‘മിസ്സിംഗ്’ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts