റൂംമേറ്റുകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തി പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ; ഹണിട്രാപ് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത കേസിലും യുവതി പ്രതി

ബെഗളൂരു : സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ചിക്കമംഗളൂരു സ്വദേശിനി പിടിയിൽ.

മംഗളൂരുവിലെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളാണ് 26കാരിയായ നിരീക്ഷ പകർത്തിയത്. നഗ്ന ദൃശ്യങ്ങൾ കാണിച്ച് യുവതികളോട് ഇവർ പണം ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് നിരീക്ഷ.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

ഉഡുപ്പിയിൽ അഭിഷേക് ആചാര്യ എന്നയാളുടെ മരണത്തിന് കാരണമായ ഹണിട്രാപ്പിലും നിരീക്ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ നിരീക്ഷയുടെ പേര് പരാമർശിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

തനിക്കൊപ്പമുള്ള ദൃശ്യങ്ങൾ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചെന്നും പണം നൽകിയില്ലെങ്കിൽ അവ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കത്തിൽ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചെന്ന് മംഗളൂരുവിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts