മുസ്‌ലിം യൂബർ ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; സിനിമാ നടന്‍ ജയകൃഷ്ണന്‍ അറസ്റ്റിൽ

മംഗളൂരു: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന നടൻ ജയകൃഷ്ണൻ അറസ്റ്റിൽ. മംഗളൂരുവിൽ ഒരു ക്യാബ് ഡ്രൈവറെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജയകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ പോലീസ് നടനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളം സിനിമാ നടന്‍ ജയകൃഷ്ണന്‍ അടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

മംഗളൂരുവിലെ ഉര്‍വ പോലിസാണ് ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം, വിമല്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.

ഊബര്‍, റാപ്പിഡോ കാപ്റ്റന്‍ ഏപ്പ് വഴി ഒക്ടോബര്‍ ഒമ്പതിന് പ്രതികള്‍ ടാക്‌സി ബുക്ക് ചെയ്തു. മംഗളൂരുവിലെ ബെജായ് ന്യൂ റോഡാണ് പിക്ക് അപ്പ് അഡ്രസായി നല്‍കിയത്.

ടാക്‌സി ഡ്രൈവറായ അഹമദ് ഷഫീഖ് ആപ്പിലൂടെ അവരോട് പിക്ക് അപ്പ് ലൊക്കേഷന്‍ സ്ഥിരീകരിച്ചു. ഈ സംഭാഷത്തിനിടയില്‍ പ്രതികള്‍ അഹമദ് ഷഫീഖിനെ മുസ്‌ലിം തീവ്രവാദിയെന്നും ഭീകരവാദിയെന്നും വിളിച്ചു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

കൂടാതെ ഹിന്ദിയിലും മുസ്‌ലിം ഭീകരവാദിയെന്ന് വിളിച്ചു. മലയാളത്തില്‍ അഹമ്മദ് ഷഫീഖിന്റെ വീട്ടുകാര്‍ക്കെതിരേയും തെറിവിളിച്ചു. സംഭവത്തില്‍ 103-2025 എന്ന നമ്പറില്‍ കേസെടുത്തതായി ഉര്‍വ പോലിസ് അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ 352, 353(2) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts