ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക തീവണ്ടി പ്രഖ്യാപനത്തിൽ മലബാറിന് അവഗണന

ബെംഗളൂരു : ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക തീവണ്ടി പ്രഖ്യാപനത്തിൽ മലബാറിന് അവഗണന. വൻ യാത്രാത്തിരക്ക് അനുഭവപ്പെട്ടിട്ടും ഓണത്തിന് നാട്ടിലെത്താൻ കഴിയുന്ന വിധത്തിൽ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.

ബെംഗളൂരു-കണ്ണൂർ റൂട്ടിൽ ഇപ്പോൾ ഒരു സർവീസ് പ്രഖ്യാപിച്ചുവെങ്കിലും ഇതുകൊണ്ട് ഓണയാത്രക്കാർക്ക് കാര്യമായ ഗുണമില്ല. ഓണത്തിന് നാട്ടിൽ പോകേണ്ടവർ അടുത്ത ആഴ്ചയാണ് പുറപ്പെടുന്നത്. പ്രത്യേക സർവീസ് ഈ ആഴ്ചയാണ് നടത്തുന്നത്.

വെള്ളിയാഴ്ച കണ്ണൂരിൽനിന്നും ശനിയാഴ്ച ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന സർവീസാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്.

  നാരങ്ങാവെള്ളം കുടിച്ചാൽ ഗ്യാസ് വരുമോ? ബെംഗളൂരുവിലെ കഫേയിൽ വന്നാൽ വരും, പക്ഷെ ബില്ലിലാണെന്ന് മാത്രം!

ദക്ഷിണ റെയിൽവേയാണ് ഈ സർവീസ് നടത്തുന്നത്. ഓണം ആഘോഷിക്കാൻ ഒരുങ്ങുന്ന ബെംഗളൂരു മലയാളികൾ മിക്കവരും സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് പുറപ്പെടുന്നത്. ഇതിൽ ഏറ്റവുംതിരക്ക് സെപ്റ്റംബർ മൂന്നിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ്. അതിനാൽ ഈ ദിവസമാണ് ഓണം പ്രത്യേകസർവീസ് വേണ്ടത്.

ഓണം പ്രത്യേകതീവണ്ടികളിലെ ടിക്കറ്റുകൾ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തീരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തീവണ്ടിയിൽ ഭൂരിപക്ഷം ടിക്കറ്റും ബാക്കിയാണ്. തെക്കൻ കേരളത്തിലേക്കുള്ള ഓണം പ്രത്യേകതീവണ്ടികളുടെ പ്രഖ്യാപനം ഇത്തവണ നേരത്തെയായിരുന്നു. ബെംഗളൂരു മലയാളികൾ ഇതിന് ആവേശത്തോടെയാണ് വരവേറ്റത്.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

മലബാറിലേക്കും ഉടൻ തന്നെ സർവീസ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ റെയിൽവേ ഇത് ചെവിക്കൊണ്ടില്ല. പകരം പേരിന് വേണ്ടി അവസാനനിമിഷം ഒരു സർവീസ് പ്രഖ്യാപിക്കുകയായിരുന്നു എന്ന വിമർശനം ഉയർന്നിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
[masterslider id="10"]

Related posts

Click Here to Follow Us