ജനുവരി മുതൽ ഓഗസ്റ്റ് വരെ 2.86 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റു; 26 പേർ മരിച്ചു; തെരുവ്നായ പ്രശ്നത്തിൽ പരിഹാരം കാണാനാകാതെ ബിബിഎംപിയും സർക്കാരും

ബെംഗളൂരു : ഡൽഹിയിൽ തെരുവുനായകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ബെംഗളൂരുവിലും ഈ വിഷയത്തിൽ ചർച്ച ചൂടുപിടിച്ചു.

കഴിഞ്ഞദിവസം രണ്ട് കോളേജ് വിദ്യാർഥികൾക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റ സംഭവം കൂടിയായതോടെ സർക്കാരിനും ബിബിഎംപിക്കും മേൽ സമ്മർദമേറി. മൃഗസ്നേഹികളാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് തടസ്സം നിൽക്കുന്നതെന്ന് നഗരഭരണവകുപ്പ് മന്ത്രി റഹീം ഖാൻ നിയമസഭാ കൗൺസിലിൽ ആരോപിച്ചു.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

സംസ്ഥാനത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളും പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയിൽമാത്രം സംസ്ഥാനത്ത് 5,652 പേർക്ക് നായകളുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്.

ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 2.86 ലക്ഷം പേർക്ക് നായകളുടെ കടിയേറ്റിട്ടുണ്ട്.

26 പേർ മരിച്ചു. കഴിഞ്ഞദിവസം ബാംഗ്ലൂർ സർവകലാശാലയിൽ തെരുവുനായകളുടെ കടിയേറ്റ വിദ്യാർഥികളിൽ ഒരാളുടെ നില അതിഗുരുതരമാണ്. കുറച്ചുദിവസംമുൻപ് നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ തെരുവുനായകളുടെ കടിയേറ്റ് മരിച്ച സംഭവവും നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
[masterslider id="10"]

Related posts

Click Here to Follow Us