ബെംഗളൂരു : ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കുടുങ്ങികിടക്കുന്ന കന്നഡികരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡികരോട് താൻ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ കേന്ദ്ര അധികാരികളുമായി ബന്ധപ്പെട്ടതായും സ്ഥിതി മെച്ചപ്പെട്ടാലുടൻ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതെസമയം ഇറാനിലെ ഇന്ത്യൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. വിദ്യാർഥികൾ ഉൾപ്പടെയുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് തിരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം…
Read MoreMonth: June 2025
നിരോധനം ലംഘിച്ച് സർവീസ് നടത്തി ബൈക്ക് ടാക്സികൾ; പിടിച്ചെടുത്ത് ട്രാഫിക് പൊലീസ്
ബെംഗളൂരു : ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ ബൈക്ക് ടാക്സി നിരോധനം നിലവിൽ. അതെസമയം ഉത്തരവിൻ്റെ പശ്ചാത്തലത്തിലും നിരവധി ബൈക്ക് – ടാക്സികൾ ഇത് മറികടന്ന് സർവീസ് നടത്തിയോടെ, നടപടി ശക്തമാക്കി പൊലീസ്. റാപ്പിഡോയുടെ ആപ്പിൽ ‘ബൈക്ക് ടാക്സി’ എന്നത് ഒഴിവാക്കി ‘ബൈക്ക് പാഴ്സൽ’ എന്ന പേരിൽ ഉച്ചവരെ സർവീസ് നടത്തിയെങ്കിലും, പിന്നീട് ഈ നീക്കം ഉപേക്ഷിക്കുയായിരുന്നു. ബൈക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഓല ആപ്പിൽനിന്ന് നീക്കിയപ്പോൾ, ഊബർ ‘മോട്ടോ ബൈക്ക് ടാക്സി’ സർവീസിന് പകരം ‘മോട്ടോ പാഴ്സൽ’ സൗകര്യം ഏർപ്പെടുത്തി.…
Read Moreവായ്‌പ്പയെടുത്ത പണം ഭർത്താവ് തിരിച്ചടച്ചില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു, ദമ്പതികൾ അറസ്റ്റിൽ
ആന്ധ്രാപ്രദേശ് : ലോണെടുത്ത തുക ഭർത്താവ് തിരിച്ചടക്കാത്തതിനാൽ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ദമ്പതികൾ. സംഭവത്തിന് പിന്നാലെ ദമ്പതികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാരായണപുരം ഗ്രാമത്തിലാണ് സംഭവം. തെലുങ്ക് ദേശം പാർട്ടി അംഗം എസ്. മണികപ്പയാണ് സിരിഷ എന്ന യുവതിയെ വീട്ടിൽ നിന്ന് കുട്ടികൾ നോക്കി നിൽക്കെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സിരിഷയുടെ ഭർത്താവ് ആർ.തിമ്മപ്പ രണ്ട് കൊല്ലം മുൻപ് മണികപ്പയിൽ നിന്ന് 80,000 രൂപ കടം വാങ്ങി. തുടക്കത്തിൽ കൃത്യമായി പ്രതിമാസ ഗഡുക്കളായി തിമ്മപ്പ…
Read Moreആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണത്തിന് ഒരുങ്ങി സർക്കാർ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി കർണാടക സർക്കാർ. അന്താരാഷ്ട്ര കായികമത്സരങ്ങൾ അടക്കമുള്ളവ അരങ്ങേറുമ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്കാണ് രൂപംനൽകുന്നത്. ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ കായികമത്സരങ്ങൾ, വലിയ ആഘോഷപരിപാടികൾ, രാഷ്ട്രീയപ്പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുതിയ ചട്ടത്തിലുണ്ടാകും. ഒാരോ പരിപാടിയിലും പങ്കെടുപ്പിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കരടുബിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഓർഡിനൻസ് പുറപ്പെടുവിക്കും. വൻ ആഘോഷപരിപാടികൾക്കും സമ്മേളനങ്ങൾക്കും ആരോഗ്യവിഭാഗത്തിന്റെ…
Read Moreകനത്ത മഴയിൽ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണു
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിൽ ചെറിയൊരു ആശ്വാസം നൽകിയിരുന്ന മഴ ഇന്നലെ വൈകുന്നേരം വീണ്ടും തകർ ത്ത് പെയ്യാൻ തുടങ്ങി . ഏത് റോഡിൽ പോയാലും വെള്ളക്കെട്ടുണ്ട്. അതേസമയം, കങ്കനാടിക്ക് സമീപമുള്ള സുവർണ ലെയ്‌നിലെ ഒരു സ്വകാര്യ ആശുപത്രി കോമ്പൗണ്ടിന്റെ മതിൽ ഇടിഞ്ഞുവീണു. പരിസരത്തുണ്ടായിരുന്ന ജോക്വിൻ ഡിസൂസയുടെ കുടുംബത്തിലെ ആറ് പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പള്ളിയിൽ പോകാൻ വീടുകളിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണത് . ഭാഗ്യവശാൽ, ഡിസൂസ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോമ്പൗണ്ട് തകരുന്നതിന്റെ ഭയാനകമായ ദൃശ്യം…
Read Moreഇതര മതസ്ഥരെ ആക്രമിക്കാൻ ആഹ്വാനം; ആനന്ദ സരസ്വതി സ്വാമിക്കെതിരെ കേസ്
ബെംഗളൂരു : ഇതര സമുദായങ്ങളിലുള്ളവർക്ക് നേരെ അക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗ വീഡിയോ,സന്യാസിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. സമർഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിജിക്കെതിരെയാണ് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിവാദ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കർണാടകയിലും പുറത്തും വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. “ഈ രാജ്യത്ത് സനാതന ധർമം മാത്രമാണ് യഥാർഥ മതം. മറ്റെല്ലാ ഗ്രൂപ്പുകളും വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മുസ്ലിംകളെയും, ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം.”എന്നാണ് വീഡിയോയിൽ സ്വാമി ആഹ്വാനം ചെയ്തിരിക്കുന്നത്.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു
ബെംഗളൂരു : ശൈശവവിവാഹത്തിന് പുറമേ മൈസൂരുവിലും സമീപജില്ലകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭധാരണം വർധിക്കുന്നു. ശൈശവവിവാഹത്തിന് ഇരയായവരാണിവരെന്ന് ജില്ലാ ശിശുക്ഷേമ സമിതിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഗർഭിണികളായ പ്രായപൂർത്തിയാകാത്തവർ ആശുപത്രികളിൽ വൈദ്യസഹായം തേടുമ്പോഴാണ് ഇത്തരം കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നത്. ഹാസൻ ജില്ലയിൽ -1,087, മാണ്ഡ്യ -948, കുടക് – 424, ചാമരാജനഗർ -416 എന്നിങ്ങനെയാണ് ഗർഭിണികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണക്ക്. മൈസൂരു ജില്ലയിൽമാത്രം അടുത്തിടെ ഇത്തരത്തിൽ 1,603 കേസുകൾ റിപ്പോർട്ട് ചെയ്തു. മൈസൂരു ജില്ലയിൽ റിപ്പോർട്ട് ചെയ്ത 1,603 കേസുകളിൽ അഞ്ച് പെൺകുട്ടികൾ 14 മുതൽ 15…
Read Moreഇനി ലാൽബാഗ് ചുറ്റി കാണാം; ഇ-സ്കൂട്ടറിൽ എളുപ്പത്തിൽ
ബെംഗളൂരു : ബെംഗളൂരു ലാൽ ബാഗിലെ വിശാല പൂന്തോട്ടത്തിൽ ചുറ്റി സഞ്ചരിക്കാൻ വിനോദസഞ്ചാരികൾക്ക്, പ്രത്യേകിച്ച് നടക്കാൻ പ്രയാസമുള്ളവർക്ക് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്കൂട്ടറുകൾ നൽകാൻ ആലോചന. ഹോർട്ടികൾച്ചർ വകുപ്പാണ് പദ്ധതിയിടുന്നത്. ‘ഫെച്ച് മൊബിലിറ്റി’ എന്ന ബ്രാൻഡിന് കീഴിൽ സ്റ്റാർട്ടപ് വോൾട്രോൺ ഡൈനാമിക്സ് പരീക്ഷണ സംരംഭം ആരംഭിച്ചു. ലാൽബാഗ് കാണാൻ മണിക്കൂറുകളോളം നടന്ന് ക്ഷീണിച്ചിരുന്ന ആളുകൾ ഇലക്ട്രിക് സ്കൂട്ടറുകളിലെ യാത്ര ആസ്വാദ്യകരമായി. 20 മിനിറ്റ് യാത്രക്ക് 50 രൂപയാണ് നിരക്ക്. ഒറ്റ ചാർജിൽ 25 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ സ്കൂട്ടറുകൾക്ക് സാധിക്കും. നിലവിൽ 10…
Read Moreടെഹ്റാനിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ വാർത്ത വായനക്കാരി ഇറങ്ങിയോടി .
തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടായതിന്റെയും പൊടിപടലങ്ങൾ രൂപപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായ സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Moreയറ്റത്തരക്കാരിയായ യുവതിയെ മർദിച്ച് റോഡിൽ തള്ളിയിട്ടു ; റാപ്പിഡോ ബൈക്ക് ഡ്രൈവർക്ക് എതിരെ കേസ്
ബെംഗളൂരു : ജയനഗറിൽ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ സ്ത്രീ യാത്രക്കാരിയെ മർദിച്ച ബൈക്ക് ടാക്സി ഡ്രൈവറുടെപേരിൽ പോലീസ് കേസെടുത്തു. ഡ്രൈവറുടെ അമിതവേഗത ചോദ്യം ചെയ്തതിനാണ് യുവതിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് ശ്രേയ എന്ന യുവതിയെയാണ് ആക്രമിച്ചത്. ജയനഗറിൽ കഴിഞ്ഞദിവസംനടന്ന സംഭവത്തിൽ റാപ്പിഡോ ഡ്രൈവർ സുഹാസിന്റെപേരിലാണ് കേസ്. ജൂവലറി ജീവനക്കാരിയായ യുവതിയെ ഇയാൾ മുഖത്തടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അശ്രദ്ധമായി ബൈക്കോടിച്ചതിന്റെപേരിലുള്ള തർക്കമാണ് കൈയേറ്റത്തിലെത്തിയത്. യുവതി പലതവണ ടിഫിൻ ബോക്സ്‌വെച്ച് തന്നെ മർദിച്ചെന്നും…
Read More