ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലെ പടികളിലേക്ക് വീണ് സൈക്കിളില്‍ എത്തിയ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍;

ബെംഗളൂരു: സൈക്കിള്‍ സഫാരിക്കിടെ ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിലെത്തിയ ഡികെ ശിവകുമാറിന് അടിപതറി. അദ്ദേഹം സൈക്കിളില്‍ നിന്നും വിധാൻ സൗധയുടെ പടിയിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ അപകടമൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സൈക്കിളില്‍ നിന്നും ഇറങ്ങിയ ഡികെ ശിവകുമാറിന് പെട്ടെന്ന് ബാലന്‍സ് നഷ്ടമാവുകയും സൈക്കിള്‍ മുന്നോട്ട് നീങ്ങി അദ്ദേഹം സംസ്ഥാന നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് വീഴുകയുമായിരുന്നു. സംഭവത്തിന്‍റെ വീഡിയോ രസകരമായ കുറിപ്പുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. വിധാൻ സൗധയിലേക്ക് സൈക്കിള്‍ ചവിട്ടുന്ന തന്‍റെ ഒരു ഫോട്ടോ എക്‌സില്‍…

Read More

സ്കൂളിൽ ഇനിവെജ് ബിരിയാണി മുതൽ ലെമൺ റൈസ് വരെ… ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി വി. ശിവന്‍കുട്ടി; വിഭവസമൃദ്ധമായ ഫുൾ ലിസ്റ്റ് അറിയാൻ വായിക്കാം

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു (school menu)വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്ബോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്ബോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച്‌ വിവിധയിനം ചോറിന്റെ…

Read More

പ്രസവത്തിൽ ചരിഞ്ഞ കുട്ടിയാനയ്ക്ക് മൂന്നാം ദിവസവും കാവൽ നിന്ന് അമ്മ ആന

ബെംഗളൂരു: ജീവനുണ്ടെന്ന് കരുതി പ്രസവത്തിൽ ചരിഞ്ഞ കുഞ്ഞിനെ മാറോടണച്ച് പിടിയാന. ശനിയാഴ്ച വൈകീട്ടാണ് പിടിയാനയുടെ പെൺകുഞ്ഞ് പ്രസവത്തിലേ ചരിഞ്ഞത്. എന്നാൽ, ആനയ്ക്ക് ജീവനുണ്ടെന്ന് കരുതി പിടിയാന ഇതിന് മൂന്നുദിവസമായി കാവൽ നിൽക്കുകയാണ്. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ശിരഗുര ഗ്രാമത്തിലെ ജക്‌നള്ളി എസ്റ്റേറ്റിലാണ് സംഭവം. ആരെയും അടുത്തേക്ക് പോകാൻ ആന അനുവദിക്കുന്നില്ല. ചത്ത കുട്ടിയാനയുമായി അമ്മ ആനയെ കാണുമ്പോൾ  വളരെ വേദനാജനകമാണെന്ന് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ യതീഷ് പറഞ്ഞു.മൂന്ന് ദിവസമായി ആന ജഡവുമായി നീങ്ങുകയാണ്.

Read More

രണ്ടുവർഷത്തിൽ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാന സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിൽ 6.57 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപത്തിന് ധാരണയായെന്ന് സംസ്ഥാന സർക്കാർ. ഈ കാലയളവിൽ വൻകിട കമ്പനികളുമായി 115 ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്. ഈ നിക്ഷേപങ്ങൾ യാഥാർഥ്യമാകുന്നതോടെ 2.3 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന 1100 സംരംഭങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു. ഇതിലൂടെ നാലുലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചുവർഷത്തിൽ 7.5 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യവസായവകുപ്പ് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. ഈ സംരംഭങ്ങൾകൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് പുതിയ…

Read More

ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന

ബെംഗളൂരു: കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിട്ട ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിലെ സഫാരി സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായവർധന. താത്കാലികമായി അടച്ചിട്ട ബന്ദിപുർ സംരക്ഷണ വനമേഖലയിലേക്ക് ജൂൺ ഒന്നു മുതലാണ് യാത്രക്കാരെ വാഹന സംവിധാനത്തിലൂടെ കടുവ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ച് തുടങ്ങിയത്. മഴ കനത്തതോടെ കാട്ടിലെ മിക്ക തടാകങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞു. പച്ചപ്പും ജലലഭ്യതയും കൂടിയതോടെ വന്യജീവികളെത്തുന്നതും കൂടി. വന്യമൃഗങ്ങളെ കാണുന്നതിനായി സഫാരി സംവിധാനത്തിലേക്ക് കാഴ്ചക്കാരുടെ എണ്ണവും ഇരട്ടിയായി. സന്ദർശകരിൽ ഒരാൾ പകർത്തിയ വിഡീയോ ദൃശ്യം ഇപ്പോൾ പ്രചരിക്കുകയാണ്. കടുവ സംരക്ഷണ കേന്ദ്രത്തിലെ തടാകത്തിൽനിന്ന് വെള്ളം…

Read More

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത് ഇ ഡി

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത് ഇ ഡി.സിനിമ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല എന്നിവരും സംശയ നിഴലിൽ ആണ്. സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും നിരന്തരമായി കാണുന്ന ബെറ്റിംഗ് ആപ്പുകളുടെ പേരുകളിൽ ഒന്നാണ് 1xBet. ഇത്തരം സൈറ്റുകൾ നിരോധിത ബെറ്റിംഗ് ആപ്പുകളിലേക്കുള്ള വ്യാജ ലിങ്കുകൾ ആണെന്നാണ് നിലവിലെ ഇ ഡിയുടെ കണ്ടെത്തൽ. ഇതുവഴി രാജ്യത്തിന് ഒരു വർഷം ഇരുപത്തിയേഴായിരം…

Read More

കാന്താര-1 അണിയറപ്രവർത്തകർക്ക് നോട്ടീസ്

ബെംഗളൂരു : കാന്താര-1 ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സിനിമ അണിയറപ്രവർത്തകർക്ക് നോട്ടീസ് നൽകി. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതിരേഖകൾ സമർപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹൊസനഗര തഹസിൽദാർ രശ്മിയാണ് സിനിമാസംഘത്തിന് നോട്ടീസ് നൽകിയത്. ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിൽ താരങ്ങളെല്ലാം രക്ഷപ്പെട്ടെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. നാഗർ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥർ അപകടം സംബന്ധിച്ച് സിനിമാസംഘത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മറുപടിയൊന്നും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും…

Read More

രാജ്യത്ത് സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി; ജാതി തിരിച്ചുള്ള കണക്കെടുക്കും : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: പതിനാറാമത് സെന്‍സസ് നടപടികള്‍ക്ക് ഒരുങ്ങി രാജ്യം. സെൻസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയാണിത്. സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയത്തിലെ ക്രമീകരണം. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂർത്തിയാക്കുക. ഓരോ വീടുകളിലെയും ഭവന സാഹചര്യം, സ്വത്ത് വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന…

Read More

റീൽസ് വൈറലാകണം; പാമ്പിനെ ചുംബിച്ചു : നാവിന് കടിയേറ്റ യുപി സ്വദേശി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറലാകാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ കാണാറാറുണ്ട്. എന്നാൽ ഇത്തരം അഭ്യാസങ്ങൾ ജീവന് തന്നെ ഭീഷണിയായാൽ എന്ത് ചെയ്യും. യു.പിയിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ പാമ്പിനെ ചുംബിച്ചു. കിട്ടിയതാകട്ടെ നാക്കിനിട്ടൊരു കടി. സംഭവത്തിൽ വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്‍റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റീൽ വൈറലാകുന്നതിലൂടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഇയാൾ ഇത്തരത്തിലൊരു സാഹസികം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നാലെ വിമർശനങ്ങളുടെയും, പരിഹാസങ്ങളുടെയും മഴയാണ്. ബോധമില്ലാതെയാണോ ഇത്തരം റീലുകൾ ചെയ്യുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ…

Read More

അഹമദാബാദ് വിമാനപകടം: ജീവനുംകൊണ്ട് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേയ്ക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്ത്

അഹമദാബാദ്: അഹമദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ താഴേയ്ക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടുന്നത്. നിരവധി പേരാണ് അതി സാഹസികമായി ഇത്തരത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത്. അതെസമയം അപ​ക​ടകാ​ര​ണം എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്ന നി​ർ​ണാ​യ​ക തെ​ളി​വാ​യ കോ​ക്ക്പി​റ്റ് വോ​യ്‌​സ് റെ​ക്കോ​ഡ​ർ ക​ണ്ടെ​ത്തി​. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. വി​മാ​നാ​പ​ക​ട​ത്തി​ൽ മരിച്ച മലയാളി – പ​ത്ത​നം​തി​ട്ട സ്വദേശി…

Read More
Click Here to Follow Us