ബെംഗളൂരു : യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച് നഗരസഭ അധികൃതർ. കൂടുതൽ നിലകളുള്ളതും, അംഗീകൃത പ്ലാനുകളിൽനിന്ന് മാറ്റി സ്ഥാപിച്ചതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ വ്യക്തമാക്കി. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നീ സ്ഥലങ്ങളിലെ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നിയമാനുസൃതമല്ലാതെ നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ അഭിപ്രയപ്പെട്ടു. യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ചതിൽ നിന്ന് വ്യത്യസ്ഥമായി രണ്ട് നിലകൾക്ക് പുറമേയുള്ള…
Read MoreMonth: June 2025
പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ആവില്ല: പെട്രോൾ പാമ്പുകളിൽ ഉള്ളത് പൊതു ടോയ്ലെറ്റ് അല്ല: ഹൈക്കോടതി
കൊച്ചി : പെട്രോൾ പമ്പിലെ ശൗചാലയം പൊതു ആവശ്യത്തിന് ഉള്ളതെല്ലാന്ന് ഹൈക്കോടതി. അത്പൊ തു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. സർക്കാർ നിർദേശം ഹൈക്കോടതി തള്ളി. ഹൈ കോടതിയെ സമീപിച്ചത് പമ്പ് ഉടമകൾ
Read Moreഉച്ചയ്ക്കുള്ള എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ സർവീസ് റദ്ദാക്കി; ഈ ആഴ്‌ച റദ്ധാക്കിയത് നിരവധി സർവീസുകൾ
ബെംഗളൂരു :കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് നിർത്തിവച്ചത്. ഇതേ വഴിയുള്ള തിങ്കളാഴ്‌ചത്തെ വിമാനും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ജൂൺ 12 ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI-171 മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വൻദുരന്തമുണ്ടായതിൻ്റെ…
Read Moreഎൻ.എസ്.യു ഐ നേതാവിനും, സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം
ബെംഗളൂരു : തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26),സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് . തലപ്പാടിയിൽ അത്താഴത്തിന് പോയ ഇരുവരും മടങ്ങവേ ജെപ്പിനമോഗരുവിൽ വെച്ച് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കോൺഗ്രസ് പാർട്ടി പ്രവർത്തകരായ ഇരുവരും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതെസമയം ഓംശ്രീയുടേയും, സുഹൃത്തിൻ്റെയും മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ്…
Read Moreലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവ നർത്തകർക്ക് ദാരുണാന്ത്യം
ബെംഗളൂരു : നെലമംഗലയിലെ കുനിഗൽ ബൈപാസിന് സമീപം ബൈക്കും, ലോറിയും കൂട്ടിയിടിച്ച് യുവ നർത്തകർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ വന്ന ലോറി മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. ബംഗളൂരു ശ്രീരാംപുര സ്വദേശികളായ പ്രജ്വൽ (22), സഹന (21) എന്നിവരാണ് മരിച്ചത്. പ്രാദേശിക കലാരംഗത്ത് പ്രശസ്തരായ ഇരുവരും നിരവധി സാംസ്കാരിക പരിപാടികളിൽ ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കുന്നവരാണ്. ചില സിനിമയുടെ ഭാഗമായിട്ടുണ്ട്. തുമകുരു ജില്ലയിലെ കുനിഗലിൽ നൃത്ത പരിപാടി പൂർത്തിയാക്കി ബെംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം. സംഭവത്തിൽ നെലമംഗല ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി…
Read Moreബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ കുട്ടി യാത്രക്കാർക്കായി പുതിയ സേവനം
ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു സേവനം കൂടി ആരംഭിക്കുകയാണ്. അതായത്, കുട്ടികളുമായി എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഒരു പുതിയ ട്രോളി സംവിധാനം ഒരുക്കിയിട്ടുണ്ട് . കെമ്പെഗൗഡ വിമാനത്താവളത്തിൽ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്. എന്നാൽ യാത്രക്കാർ തങ്ങളുടെ കുട്ടികളെ ലഗേജിനൊപ്പം കൊണ്ടുപോകാൻ പാടുപെടാറുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികളെ ലഗേജിനൊപ്പം കൊണ്ടുപോകുന്നതിനുള്ള സൗകര്യാർത്ഥം വിമാനത്താവള മാനേജ്മെന്റ് പുതിയ ട്രോളി സംവിധാനം ആരംഭിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 01, 02 എന്നിവിടങ്ങളിൽ KIAB ബേബി കാരിയർ, ഹാൻഡ്‌ബാഗ് ട്രോളി സേവനം ആരംഭിച്ചു. പുതിയ…
Read Moreതഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണം; കർണാടക ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ബെംഗളൂരു: മണിരത്നം – കമൽഹാസൻ ചിത്രം ത ഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. തഗ് ലൈഫിന്റെ റിലീസ് സംസ്ഥാനത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്‌ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്‌തു. “തമിഴിൽനിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന’ പരാമർശത്തിൻ്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ സുപ്രീം കോടതി വിമർശിച്ചു. നിയമവാഴ്‌ച സ്ഥാപിക്കേണ്ടതുണ്ടെന്നും തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ…
Read Moreകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി.കെ. ശിവകുമാറിനും സഹോദരനും ഇഡി സമൻസ്
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽകേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസയച്ചു. വ്യാഴാഴ്ച മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ്. സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട ബെംഗളൂരു സ്വദേശിനി ഐശ്വര്യ ഗൗഡയുടെ(33) അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുരേഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുചുമത്തി ഏപ്രിലിലാണ് ഐശ്വര്യ ഗൗഡയെ ഇഡി അറസ്റ്റുചെയ്തത്. ഒട്ടേറെയാളുകളിൽനിന്ന് ഉയർന്ന പലിശ വാഗ്ദാനംചെയ്ത് പണവും സ്വർണാഭരണങ്ങളും വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഐശ്വര്യ ഗൗഡയുടെയും ഭർത്താവ് കെ.എൻ. ഹരീഷിന്റെയുംപേരിൽ കേസുണ്ട്.…
Read Moreഅവൻ ശാഠ്യക്കാരൻ; വികൃതികാണിച്ച മകനെ പൊള്ളലേൽപ്പിച്ച ‘അമ്മ അറസ്റ്റിൽ
ബെംഗളൂരു : വികൃതികാണിച്ചതിന് ശിക്ഷയായി മകന്റെ ശരീരത്തിൽ ഇരുമ്പുകമ്പി ചൂടാക്കിവെച്ച് പൊള്ളലേൽപ്പിച്ച യുവതി അറസ്റ്റിൽ. ഓൾഡ് ഹുബ്ബള്ളി ടൗണിലെ ടിപ്പു നഗർ സ്വദേശി അനുഷ ഹുളിമരയെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ കൈയിലും കാലിലും കഴുത്തിലും പൊള്ളലേൽപ്പിച്ചെന്ന് ഓൾഡ് ഹുബ്ബള്ളി പോലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം. മകന്റെ പെരുമാറ്റത്തിൽ രോഷംപൂണ്ട അവർ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ ചികിത്സയ്ക്കുവേണ്ട നടപടിയെടുത്തു.
Read Moreഇറാൻ നിരുപാധികം കീഴടങ്ങണം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ട്രംപ് പറഞ്ഞു. “പരമോന്നത നേതാവ്” എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്, പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ആക്രമിക്കാൻ പോകുന്നില്ല (കൊല്ലുക!). പക്ഷേ സാധാരണക്കാർക്കോ അമേരിക്കൻ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. ഈ…
Read More