അവൻ ശാഠ്യക്കാരൻ; വികൃതികാണിച്ച മകനെ പൊള്ളലേൽപ്പിച്ച ‘അമ്മ അറസ്റ്റിൽ

ബെംഗളൂരു : വികൃതികാണിച്ചതിന് ശിക്ഷയായി മകന്റെ ശരീരത്തിൽ ഇരുമ്പുകമ്പി ചൂടാക്കിവെച്ച് പൊള്ളലേൽപ്പിച്ച യുവതി അറസ്റ്റിൽ.

ഓൾഡ് ഹുബ്ബള്ളി ടൗണിലെ ടിപ്പു നഗർ സ്വദേശി അനുഷ ഹുളിമരയെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ കൈയിലും കാലിലും കഴുത്തിലും പൊള്ളലേൽപ്പിച്ചെന്ന് ഓൾഡ് ഹുബ്ബള്ളി പോലീസ് പറഞ്ഞു.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

തിങ്കളാഴ്ചയാണ് സംഭവം. മകന്റെ പെരുമാറ്റത്തിൽ രോഷംപൂണ്ട അവർ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷപ്പെടുത്തി.

തുടർന്ന് അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ ചികിത്സയ്ക്കുവേണ്ട നടപടിയെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us