കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡി.കെ. ശിവകുമാറിനും സഹോദരനും ഇഡി സമൻസ്

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽകേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസയച്ചു. വ്യാഴാഴ്ച മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ്.

സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ട ബെംഗളൂരു സ്വദേശിനി ഐശ്വര്യ ഗൗഡയുടെ(33) അറസ്റ്റുമായി ബന്ധപ്പെട്ടാണ് സുരേഷിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുചുമത്തി ഏപ്രിലിലാണ് ഐശ്വര്യ ഗൗഡയെ ഇഡി അറസ്റ്റുചെയ്തത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഒട്ടേറെയാളുകളിൽനിന്ന് ഉയർന്ന പലിശ വാഗ്ദാനംചെയ്ത് പണവും സ്വർണാഭരണങ്ങളും വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഐശ്വര്യ ഗൗഡയുടെയും ഭർത്താവ് കെ.എൻ. ഹരീഷിന്റെയുംപേരിൽ കേസുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts