കാലവർഷം ശക്തി പ്രാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം;നഗരത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനുള്ളിൽ മുറിച്ചു മാറ്റാൻ അന്ത്യശാസനം നൽകി മുഖ്യമന്ത്രി.

ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന മഴയിലും ശക്തിയോടെ അടിക്കുന്ന കാറ്റിലും നിരവധി മരങ്ങളാണ് കട പുഴകിയത്.

60 ൽ അധികം വാഹനങ്ങൾ മരം വീണ് തകർന്നതായും റിപ്പോർട്ട് ഉണ്ട്.

ഈ ഘട്ടത്തിലാണ് അപകടകരമായ രീതിയിൽ വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനകം മുറിച്ചു നീക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ  അന്ത്യശാസനം നൽകിയത്.

മഴക്കാലത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ യുദ്ധകാലാടി സ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യെദിയൂരപ്പ ഉദ്യോഗസ്ഥ്ഥരോ ആവശ്യപ്പെെട്ടു.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

അഞ്ചാം തീയതിക്കുള്ളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണു
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ
മുന്നറിയിപ്പ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിബിഎംപി പരിധിയിൽ മാത്രം മരങ്ങൾ വീണതിനാൽ  ലക്ഷങ്ങളുടെ നഷ്ടമാണ് വാഹന ഉടമകൾക്കുണ്ടായത്.

റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഇതിലേറെയും.

കാറ്റിൽ കടപുഴകി വീണ മരങ്ങൾ പലയിടങ്ങളിലും റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തു.

ഈ വർഷത്തെ മഴയിൽ നഗരത്തിൽ ഇതുവരെ 2 പേർ മരിച്ചു.

സമീപത്തെ പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും ഹോളോബ്രിക്സ് വീണ് ഒരു ടി. സി. എസ് ജീവനക്കാരി മരിച്ചു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

താൻ ഓടിക്കുന്ന സ്കൂട്ടറിന് മുകളിൽ മരം വീണ് മറ്റൊരു സ്വകാര്യ കമ്പനി ജീവനക്കാരിയും മരിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts