ബെംഗളൂരു: കർണാടകയിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമ നിർമിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ.
ബെംഗളൂരുവിനുസമീപം ജിഗനിയിലെ മുത്യാല മടവു വെള്ളച്ചാട്ടത്തിനുസമീപമാണ് വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്.
മുത്യാല മടവുവിനെ (വെള്ളച്ചാട്ടം) വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്റെഭാഗമായി കർണാടക ഹൗസിങ് ബോർഡാണ് പ്രതിമ നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ടൗൺഷിപ്പ് പദ്ധതിയിലെ മൂന്ന് ഏക്കർ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുക എന്നാണ് പ്രാഥമിക വിവരം.
പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചു. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ബെന്നാർഘട്ട ദേശീയോദ്യാനത്തിന് 12 കിലോമീറ്റർ അകലെയാണ് മുത്യാല മടവു വെള്ളച്ചാട്ടം.
ഗുജറാത്തിലെ സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വാമി വിവേകാനന്ദന്റെ പ്രതിമ നിർമിക്കാൻ തീരുമാനിച്ചതെന്ന് ഹൗസിങ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി വി. സോമണ്ണ പറഞ്ഞു.
കനക് പുരയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ ആശിർവാദത്തോടെ 114 അടി ഉയരമുള്ള യേശു കൃസ്തുവിൻ്റെ പ്രതിമ നിർമ്മിക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നു.
ഭരണത്തിലുണ്ടായിരുന്ന സമയത്ത് കാവേരി മാതയുടെ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതി കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.
(ചിത്രത്തിലുള്ളത് ഉഡുപ്പിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അനാഛാദനം ചെയ്ത വിവേകാനന്ദ പ്രതിമയാണ്)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.