ബെംഗളൂരു : രണ്ടു ദിവസം മാത്രം പ്രായമായ തൗഹീദ് അഹമ്മദ് ആണ് ഹൃദയമിടിപ്പ് പൂർണമായി നിന്നു പോയിട്ടും, അമ്മയും നഴ്സും ഡോക്ടറും സമയോചിതമായി ഇടപെട്ടതിനാൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് .
ഏപ്രിൽ 15 നാണു കുട്ടി ജനിച്ചത് . ഏപ്രിൽ 17 നു വൈകുന്നേരം 6.30 തോടു കൂടി കുട്ടി പെട്ടന്ന് ശ്വാസം എടുക്കാതാവുകയും കുട്ടിയുടെ ഹൃദയം നിലച്ചു പോവുകയുമാണ് ഉണ്ടായത് .
അമ്മ പെട്ടെന്ന് തന്നെ ഡ്യൂട്ടി യിലുള്ള നഴ്സിനെ അറിയിക്കുകയും തുടർന്ന് ഡോക്ടറും മറ്റു വൈദ്യസംഘവും ഉടനടി വാർഡിൽ എത്തുകയുമായിരുന്നു .
കുട്ടി ശ്വാസം എടുകുന്നിലെന്നും സീറോ ഹാർട്ട് ബീറ്റ് ആണെന്നും തിരിച്ചറിഞ്ഞ ഇവർ ഉടനെ തന്നെ കുഞ്ഞിനെ കുഞ്ഞുങ്ങൾക്കായുള്ള ഐ സി യു വിൽ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വെറും 5-8 മിനിറ്റിൽ ആണ് എല്ലാം സംഭവിച്ചത് എന്നും.
ഹാർട്ട് ബീറ്റ് തിരിച്ചുപിടിക്കാനായത് സമയോചിത ഇടപെടൽ കൊണ്ടാണെന്നും ഡോക്ടർ പ്രതാപ് ചന്ദ്ര പറഞ്ഞു .
ഇന്ദിര നഗർ മദർഹുഡ് ഹോസ്പിറ്റലിലെ നിയോനാറ്റോളജിസ്റ് ആണ് ഇദ്ദേഹം .
ഫാറ്റി ഓക്സിഡേഷൻ ഡിഫെക്ട് എന്ന അസുഖമാണ് ഇതിനു കാരണമായി കണ്ടെത്തിയത് .
ഫാറ്റി ആസിഡ് വിഘടിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന ഒരു അവസ്ഥയാണിത് ഇത് മൂലം ഗ്ളൂക്കോസ് ആഗിരണം ചെയ്യാൻ സാധിക്കാതെ വരുകയും തന്മൂലം പഞ്ചസാരയുടെ അളവ് ഗണ്യമായി കുയുകയും ചെയ്യുന്നു .
ഈ അവസ്ഥ ശ്വാസത്തെയും ബാധിക്കുന്നതാണ് . 30000-1 ലക്ഷം വരെ കുഞ്ഞുങ്ങളിൽ ഒരാൾക് മാത്രമാണ് ഇത്തരം അസുഖം കണ്ടു വരുന്നത് .
അമ്മയുടെ പാലും പൂർണമായി ദഹിപ്പിക്കാൻ ഉള്ള കഴിവ് ശരീരത്തിന് ഇല്ലാത്തതിനാൽ .
മുലപ്പാലിൽ സ്പെഷലൈസ്ഡ് പ്രോസെസ്സഡ് ഫോർമുല മിൽക്കും കൂടി ചേർത്താണ് കുഞ്ഞിനിപ്പോൾ കൊടുക്കുന്നത് .
കൂടുതൽ ചികിത്സകൾക് കുട്ടിയുടെ ജനറ്റിക് അനാലിസിസ് നടത്തേണ്ടകുണ്ടെന്നും ഡോക്ടർ പറഞ്ഞു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.