ഐപിഎല്‍: വിരസ മല്‍സരത്തില്‍ ഡൽഹിക്ക് വിജയമധുരം.

ദില്ലി: ഐപിഎല്ലിലെ ഏറ്റവും വിരസവും അപ്രസക്തവുമായ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 34 റണ്‍സിന് ചെന്നൈ സൂപ്പര്‍കിങ്‌സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ചു വിക്കറ്റിന് 162 റണ്‍സെടുത്തു. മറുപടിയില്‍ ജയത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ ഒരു പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ചെന്നൈ തോല്‍വി വഴങ്ങുകയായിരുന്നു. ആറു വിക്കറ്റിന് 128 റണ്‍സാണ് ചെന്നൈ നേടിയത്. കാണികളുടെ ക്ഷമ പരീക്ഷിച്ച അവസാന ഓവറുകളില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് സിഎസ്‌കെ തോല്‍വിയിലേക്കു വീണത്. ചെന്നൈ നേരത്തേ തന്നെ പ്ലേഓഫിലെത്തുകയും ഡല്‍ഹി പുറത്താവുകയും ചെയ്തതിനാല്‍ മല്‍സരഫലത്തിന് പ്രാധാന്യമില്ല.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

അ​​വ​​സാ​​ന അ​​ഞ്ച് ഓ​​വ​​റി​​ൽ 60 റ​​ണ്‍​സാ​​ണ് ഡ​ൽ​ഹി സ്കോ​ർ​ബോ​ർ​ഡി​ൽ എ​​ത്തി​​യ​​ത്. വി​​ജ​​യ് ശ​​ങ്ക​​ർ (28 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്), ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ ( 16 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രു​​ടെ 65 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഡ​​ൽ​​ഹി​​ക്കു മാ​​ന്യ​​മാ​​യ സ്കോ​​ർ ന​​ൽ​​കി​​യ​​ത്. ഋ​​ഷ​​ഭ് പ​​ന്തും (26 പ​​ന്തി​​ൽ 38) ഭേ​​ദ​​പ്പെ​​ട്ട സം​​ഭ​​വ​​ന ന​​ൽ​​കി.

സാ​​വ​​ധാ​​ന​​മാ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യു​​ടെ തു​​ട​​ക്കം 4.1 ഓ​​വ​​റി​​ൽ 24 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ പൃ​​ഥ്വി ഷാ​​യെ (17 പ​​ന്തി​​ൽ 17 റ​ൺ​സ്) ന​​ഷ്ട​​മാ​​യി. ശ്രേ​​യ​​സ് അ​​യ്യ​​ർ-​​പ​​ന്ത് കൂ​​ട്ടു​​കെ​​ട്ട് 54 റ​​ണ്‍​സ് വ​​രെ നീ​​ണ്ടു. അ​​യ്യ​​രെ (22 പ​​ന്തി​​ൽ 19 റ​ൺ​സ്) ക്ലീ​​ൻ​​ബൗ​​ൾ​​ഡാ​​ക്കി ലും​​ഗി എ​​ൻ​​ഗി​​ഡി അ​​പ​​ക​​ട​​ക​​ര​​മാ​​യ കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. മൂ​​ന്നു ഫോ​​റും ര​​ണ്ടു സി​​ക്സും പ​​റ​​ത്തി​ 38 റ​​ണ്‍​സി​​ലെ​​ത്തി​​യ പ​​ന്ത്, ഡ്വെ​​യ്ൻ ബ്രാ​​വോ​​യ്ക്കു ക്യാ​​ച്ച് ന​​ൽ​​കി മ​ട​ങ്ങി. എ​​ൻ​​ഗി​​ഡി​​ക്കാ​​യി​​രു​​ന്നു വി​​ക്ക​​റ്റ്. വ​​ൻ​​ത​​ക​​ർ​​ച്ച​​യെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന ഡ​​ൽ​​ഹി​​യെ ശ​​ങ്ക​​ർ-​​പ​​ട്ടേ​​ൽ കൂ​​ട്ടു​​കെ​​ട്ട് തു​​ണ​​ച്ചു. ബ്രാ​​വോ എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ നാ​​ലു സി​​ക്സാ​​ണ് പി​​റ​​ന്ന​​ത്. ഇ​​തി​​ൽ മൂ​​ന്നെ​​ണ്ണം പ​​ട്ടേ​​ലും ഒ​​ര​​ണ്ണം ശ​​ങ്ക​​റും നേ​​ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts