ബെംഗളൂരു : കർണാടക സ്വദേശിയായ യുവതിയെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിൽ നിന്നുള്ള പൂജാരിയെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ്. തൃശൂർ പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അരുൺ എന്നയാളാണ് അറസ്റ്റിലായത്. സുഹൃത്തും പൂജാരിയുമായ ഉണ്ണി ദാമോദരനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവതിയോട് പരിഹാരങ്ങൾക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കൾ ചിലർ ഉപദേശിച്ചു. ബെംഗളൂരുകാരിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയോ കണ്ട് അവിടെ പ്രത്യേക പൂജകൾ നടത്തി.…
Read MoreMonth: June 2025
സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച: കോലാറിൽ എസ്ബിഐ എടിഎമ്മിൽ നിന്നും കവർന്നത് 27 ലക്ഷം രൂപ
ബെംഗളൂരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോലാറിലെ എടിഎമ്മിൽ നിന്ന് 27.62 ലക്ഷം രൂപ കവർന്നു. ഗുൽപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടിഎമ്മിലാണ് തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കാഷ് ബോക്സ് തകർത്തത്. സുരക്ഷാ ജീവനക്കാർ ഇല്ലാത്ത എടിഎമ്മായിരുന്നെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറ കറുത്ത ചായമൊഴിച്ച് പ്രവർത്തനരഹിതമാക്കിയ ശേഷമായിരുന്നു കവർച്ച. എടിഎമ്മിലെ അലാറം സിസ്റ്റവും പ്രവർത്തിച്ചില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കോലാർ ജില്ലാ പോലീസ് മേധാവി ബി. നിഖിൽ പറഞ്ഞു.
Read Moreഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്തമഴയില്‍ അപടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Read Moreകാഴ്‌ചപരിമിതർക്ക് ആരുടേയും സഹായം ഇല്ലാതെ ബസുകൾ തിരിച്ചറിയാൻ ഉള്ള സംവിധാനം ഒരുക്കി ബിഎംടിസി
ബെംഗളൂരു: കാഴ്ചപരിമിതർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതുറൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും. നിലവിൽ 25 ബിഎംടിസി ബസുകളിലാണ് സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാൽ നഗരത്തിൽ പരമാവധി കാഴ്ചപരിമിതർക്ക് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഡൽഹി ഐഐടിയുമായി ചേർന്നാണ് ഓൺബോർഡ് ഉപകരണം വികസിപ്പിച്ചത്. പുതിയ ഉപകരണം ഉപയോഗിക്കുന്നതിന് 500 കാഴ്ചപരിമിതർക്ക്…
Read Moreബൈക്ക് ടാക്സി അല്ലെങ്കിൽ പാഴ്‌സൽ സർവീസ് ; ബൈക്ക് ടാക്‌സികൾ ഇനി പാർസൽ സർവീസിലേക്ക്
ബെംഗളൂരു : കർണാടകത്തിൽ ബൈക്ക് ടാക്സി നിരോധിച്ചതോടെ പാഴ്‌സൽ സർവീസുമായി ഒല, ഉബർ തുടങ്ങിയ കമ്പനികൾ. കഴിഞ്ഞ ദിവസം വരെ ഈ കമ്പനികളുടെ ആപ്പുകളിൽ കാർ, ഓട്ടോ എന്നിവക്കൊപ്പം ബൈക്ക് യാത്ര സർവീസ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ തിങ്കളാഴ്ച മുതൽ ഈ സ്ഥാനത്ത് കൂറിയർ, പാഴ്‌സൽ സർവീസ് എന്നാണ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ പുതിയ സർവീസ് ആപ്പിൽ പ്രത്യക്ഷപ്പെട്ടതോടെ നിരോധനം നേരിടാൻ ബൈക്ക് ടാക്സി സർവീസ് തന്നെ പാഴ്‌സൽ എന്ന പേരിൽ നടത്തുകയാണെന്ന അഭ്യൂഹം പടർന്നു. എന്നാൽ, മിക്കവർക്കും ശ്രമിച്ചിട്ടും ബൈക്ക് ടാക്സി സർവീസ് ലഭിച്ചില്ല.…
Read Moreമലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പൊലീസുകാർ പിടിയിൽ
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്. ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന്…
Read Moreദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരിക്ക്
ബെംഗളൂരു : മലയാളികളായ അഞ്ചുപേർക്ക് സംസ്ഥാനത്തെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു. മൂലഹള്ളയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം വനത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ട ഭാഗത്തുനിന്ന് വരുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചാണ് അപകടം. . തിരുവമ്പാടി കളരിക്കൽ ഡെയ്‌സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ ബേബി സോളമൻ (68), ലില്ലി ബേബി (56), ആനന്ദ് ബേബി (31), അറക്കൽ റീന ബെന്നി (53) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ…
Read Moreനടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു
ചെന്നൈ:നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.
Read Moreബെംഗളൂരുവിലെ നിരവധി സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: അതീവ ജാഗ്രതാ നിർദ്ദേശം
ബെംഗളൂരു: ബെംഗളൂരുവിലെ കുമ്പഗോഡ്, കലാസിപാളയ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്, ഉടൻ തന്നെ ലോക്കൽ പോലീസ് സ്കൂളുകളിൽ എത്തി പരിശോധന നടത്തി. വിദ്യാസൗധയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി., ഞായറാഴ്ച രാത്രി 11-ഓടെയാണ് പ്രിൻസിപ്പലിന് അജ്ഞാത ഉറവിടത്തിൽനിന്ന് മെയിൽ സന്ദേശം ലഭിച്ചത്. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയത്. പോലീസും ഡോഗ് സ്ക്വാഡും സ്കൂളുകൾ സന്ദർശിച്ച് പരിശോധന നടത്തി.
Read Moreചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഇന്ന് ബിജെപി സമരം നടത്തും
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബിജെപി സമരം നടത്തും. ബെംഗളൂരു ഫ്രീഡംപാർക്കിൽ നടക്കുന്ന പ്രതിഷേധത്തിൽ പാർട്ടിയുടെ പ്രധാനനേതാക്കൾ, എംഎൽഎമാർ, എംപിമാർ, ജില്ലാനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Read More