വള്ളം എത്തി , വെള്ളം കളി തുടങ്ങിയാലോ : പുന്നമടയിൽ ഇന്ന് എഴുപതാമത് നെഹ്റു ട്രോഫി വള്ളം കളി .

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.

Read More

സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ

ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…

Read More

പാകിസ്ഥാനിലെ ലേഡി ഇൻഫ്ലുവൻസറെ കാണാൻ കച്ച് അതിർത്തി കടക്കാൻ പദ്ധതിയിട്ട യുവാവ് പിടിയിലായി

ഓൺലൈൻ വഴി പരിചയപ്പെട്ട പാകിസ്ഥാനി പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ വന്ന യുവാവാണ് പോലീസ് പിടിയിലായത്. ജമ്മു കശ്മീരിൽ നിന്നുള്ള 36 കാരനായ യുവാവ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ എത്തിയ ശേഷം, താൻ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു യുവതിയെ കാണാൻ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. കശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഷെയ്ഖാണ് കഥയിലെ താരം. സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായ പാകിസ്ഥാനിലെ മുൾതാൻ സ്വദേശിനി ഇൻഫ്ലുവൻസറുമായി താൻ പ്രണയത്തിലാണെന്നും…

Read More

അർജുന്റെ മടക്കയാത്ര; മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കണ്ണാടിക്കലിലേക്ക് എത്തി; അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് മണിക്കൂറുകള്‍ക്കകം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു. കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ർ​ജു​ന്റെ ഭൗ​തി​ക​ശ​രീ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്…

Read More

നഗരത്തിൽ വീട് വാടകയ്ക്ക് വേണോ ? ബാച്ചിലേഴ്സിന് വരുന്നു എട്ടിന്റെ പണി

ബെംഗളൂരു: നഗരത്തിലെ മഹാലക്ഷ്മിയുടെ ദാരുണമായ കൊലപാതകത്തിൽ സിലിക്കൺ സിറ്റിയിലെ ജനങ്ങൾ ഞെട്ടി. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻപോകുന്നത് നഗരത്തിലെത്തുന്ന ബാച്ചിലേഴ്സിനെയാണ്. ബെംഗളൂരുവിലെ വീട്ടുടമസ്ഥരാണ് കൂടുതൽ ആശങ്കാകുലരായിരിക്കുന്നത് . ബാച്ചിലേഴ്സിന് വീട് നൽകില്ലെന്ന് ഒരുവിധത്തിൽ പെട്ട എല്ലാ വീട്ടുടമസ്ഥരും ഇതിനോടകം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തെളിവിനായി ആധാർ കാർഡും വോട്ടർ ഐഡി കോപ്പിയും വാങ്ങിയിട്ടും പ്രയോജനമില്ലെന്നാണ് ഇവർ പറയുന്നത്. ചിലർ നൽകുന്ന ആധാർ കാർഡും മറ്റു രേഖകളും വ്യാജമാണെന്നും അവ ഉപയോഗിച്ച് വാടകയ്ക്ക് താമസിക്കുന്നവരുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണെന്നും വാടക ഉടമകൾ പരാതിപ്പെടുന്നു. കുറ്റകൃത്യങ്ങൾ പെരുകിയതോടെ…

Read More

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസ്; രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ അനുമതിതേടി ലോകായുക്ത

ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…

Read More

സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രവുമായി ടൊവീനോ

സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവീനോ. ചെന്നൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരുവരുടെയും നടുവില്‍ നിന്നുകൊണ്ടു ഒരു ഫാന്‍ ബോയിയെ പോലെയായിരുന്നു താരത്തിന്റെ ചിത്രം. ”ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍, ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്‍ക്കുമ്പോള്‍, എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. സൂര്യയെയും കാര്‍ത്തിയെയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാടു സന്തോഷം. ഒപ്പം നാളെ റിലീസ്…

Read More

18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ

18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് പുതിയ നിബന്ധനകൾ നിലവിൽ വന്നിരിക്കുകയാണ്. വ്യാജ ആധാർ വിതരണം തടയുന്നതിനായി, ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്. 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വെരിഫിക്കേഷനായി…

Read More

അമൃത സുരേഷിന് മുൻപ് ബാല വിവാഹം ചെയ്തത് ഒരു കന്നഡക്കാരിയെ 

നടൻ ബാലയ്ക്കെതിരെ മകള്‍ അവന്തിക രംഗത്തെത്തിയതോടെ ബാല-അമൃത സുരേഷ് വിവാഹമോചനവും അവരുടെ വ്യക്തി ജീവിതവുമെല്ലാം വീണ്ടും ചർച്ചയാകുകയാണ്. തന്റെ മകളെ ആദ്യ ഭാര്യ കാണാൻ അനുവദിക്കുന്നില്ലെന്നും ഒരു അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശങ്ങളെല്ലാം അവർ ഇല്ലാതാക്കുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ബാല ഇതേ കാര്യം ആവർത്തിച്ചു. ഇതോടെയാണ് മകളായ അവന്തിക സ്വന്തം പിതാവിനെതിരെ രംഗത്തെത്തിയത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണെന്നാണ് മകള്‍ തുറന്നടിച്ചത്. തന്നെ ഒരു കാലത്തും അദ്ദേഹം സ്നേഹിച്ചിട്ടില്ലെന്ന് മാത്രമല്ല കടുത്ത ദ്രോഹമാണ് തന്നോടും അമ്മയോടും കാണിച്ചതെന്നും അവന്തിക…

Read More

ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ 

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി നിലമ്പൂർ എംഎല്‍എ പിവി അൻവർ രംഗത്ത്. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അതിന് വേണ്ടി ശ്രമിക്കുന്നത് പോലീസ് ആണെന്നും പിവി അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവനയോടും അൻവർ പ്രതികരിച്ചു. ‘സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അത് നടക്കാറില്ല. എംവി ഗോവിന്ദന് അങ്ങനെ പറയാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു. യഥാർത്ഥ സഖാക്കള്‍ക്ക് കാര്യം ബോദ്ധ്യമായിട്ടുണ്ട്. ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും. പുതിയ സംഘടന…

Read More