ഇനി തിരശീലയിലെ ദൃശ്യവിസ്മയത്തിൻ്റെ നാളുകൾ;12മത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കാഴ്ചയുടെ വിരുന്നുമായി 12-ാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്ഇന്ന് തിരശീല ഉയരും.

വൈകിട്ട്6ന് കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയെഡിയൂരപ്പ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.

കന്നഡ ചലച്ചിത്ര താരങ്ങളായ യഷ്,ജയപ്രദ, ബോളിവുഡ് നടൻ ബോണികപൂർ, ഗായകൻ സോനു നിഗം
എന്നിവർ പങ്കെടുക്കും.

സമാപനദിനമായ മാർച്ച് 4ന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ
ഗവർണർ വാജുഭായ് വാല മുഖ്യാ
തിഥിയായിരിക്കും.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ഇറാനിയൻ ചിത്രമായ സിനിമാ ഖർ ആണ് ഉദ്ഘാടന ചിത്രം.

ഷഹീദ് അഹമദേലു സംവിധാനം ചെയ്ത ചിത്രം ഇറാനിലെ സമൂഹ്യ ജീവിതത്തിന്റെ കഥപറയുന്നതാണ്.

ഇസ്രയേലി ചിത്രമായ ഗോൾഡൻ വോയ്സ് ആണ്സമാപനചിത്രം. കർണാടക ചലനച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയിൽ 60രാജ്യങ്ങളിൽ നിന്നുള്ള 225 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ഓൺലൈൻ അപേക്ഷ നൽകി പണം അടച്ചവർക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം നാളെ രാവിലെ എട്ടുമുതൽ ഓർമകളിലെ പിവിആർ സിനിമാസ് കൗണ്ടറിൽ തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts