ബെംഗളൂരു: ഗുണ്ടൽ പേട്ടിൽ
ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി
മരിച്ചു. വണ്ടി ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.
യെലഹങ്ക കോശി കോളേജിൽ ബി.ബി.എ. ഏവിയേഷൻ വിദ്യാർഥി കോഴിക്കോട് വെള്ളിമാട്കുന്ന് കെ.കെ. തച്ചാംകോട് സിയാസിൽ കെ.ടി. സിദ്ദീഖിൻറ മകൻ കെ.ടി. മുഹമ്മദ് സിയാദ്(18) ആണ് മരിച്ചത്.
തിങ്കളാഴ്ചരാത്രി എട്ടരയോടെ ഗുണ്ടൽപേട്ട് മദനുണ്ടിയിലാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സെയ്ദിന്റെ മകൻ ആതിഫിനെ
(19) ഗുരുതര പരിക്കുകളോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശു
പത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക്
പോകുകയായിരുന്നു ഇരുവരും.
തസ്ലീനയാണ് സിയാദിൻറ മാതാവ്. സഹോദരങ്ങൾ: ഫാത്തിമ
സിയ, ആയിഷ സിയ എന്നിവർ.