ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു; രണ്ട് ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്

ബെംഗളൂരു: നഗരത്തിലെ ഹോട്ടലിനുള്ളിൽ വാണിജ്യ ഗ്യാസ് (എൽപിജി) സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു.

തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമുള്ള ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം

ഹോട്ടലിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

ഹോട്ടലിന്റെ റോളിംഗ് ഷട്ടറിന് പുറത്ത് ഉറങ്ങുകയായിരുന്ന വയോധികന് മാരകമായി പരിക്കേറ്റു മരണപ്പെട്ടത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല.

സമീപത്തെ അഡുഗോഡി പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts