ഉത്സവ സീസണിന് മുന്നോടിയായി നഗരത്തിൽ പൂക്കൾക്കും പഴങ്ങൾക്കും വില കുതിച്ചുയരുന്നു; കെആർ മാർക്കറ്റിൽ വില പട്ടിക പരിശോധിക്കുക

ബെംഗളൂരു: ഉത്സവ സീസണ് മുന്നിൽക്കണ്ട് നഗരത്തിലെ പൂക്കളുടെയും പഴങ്ങളുടെയും വില കുത്തനെ വർധിച്ചു. വെള്ളിയാഴ്ച നടക്കുന്ന വരമഹാലക്ഷ്മി ഉത്സവത്തിന് മുന്നോടിയായാണ് പൂവിലയിൽ പൊടുന്നനെ വർധനയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസമായി നഗരത്തിലെ കെആർ മാർക്കറ്റിലും നഗരത്തിലെ മറ്റിടങ്ങളിലും പൂക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

നഗരത്തിലെ പൂക്കളുടെ വില

മുല്ലപ്പൂവ് – കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ

കനകാംബര – 1,200 രൂപ മുതൽ 1,500 രൂപ വരെ

റോസാപ്പൂവ് – 150 രൂപ മുതൽ 200 രൂപ വരെ

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ചെറിയ തോരണങ്ങൾ – 150 രൂപ മുതൽ 200 രൂപ

വരെ വലിയ തോരണങ്ങൾ – 300 രൂപ മുതൽ 500 രൂപ വരെ

പൂച്ചെടികൾ (200 രൂപ വരെ)

താമര (2 പൂക്കൾ) കിലോയ്ക്ക് 300 രൂപ – ഓരോന്നിനും 50 മുതൽ 100 ​​രൂപ വരെ

പഴങ്ങളുടെ വില

വാഴപ്പഴം – 120 രൂപ മുതൽ 140 രൂപ വരെ

ആപ്പിൾ – 200 രൂപ മുതൽ 300 രൂപ വരെ

ഓറഞ്ച് – 150 രൂപ മുതൽ 200 രൂപ വരെ

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

മുന്തിരി – 180 രൂപ മുതൽ 200 രൂപ വരെ

മാതളനാരകം – 150 രൂപ മുതൽ 200 രൂപ വരെ

വാഴത്തണ്ടിന് (ബാലെ കമ്പ) ജോഡിക്ക് 50 രൂപയും വെറ്റിലയ്ക്ക് 100 മുതൽ 150 രൂപ വരെയുമാണ് വില്പന. മഴയുടെ കുറവ് വിപണിയിലേക്കുള്ള പൂക്കളുടെ വരവിനെ ബാധിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറഞ്ഞു.

മൈസൂരുവിലും വരമഹാലക്ഷ്മി ഉത്സവത്തിന് ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts