ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ 

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി നിലമ്പൂർ എംഎല്‍എ പിവി അൻവർ രംഗത്ത്.

സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അതിന് വേണ്ടി ശ്രമിക്കുന്നത് പോലീസ് ആണെന്നും പിവി അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവനയോടും അൻവർ പ്രതികരിച്ചു.

‘സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അത് നടക്കാറില്ല.

എംവി ഗോവിന്ദന് അങ്ങനെ പറയാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു. യഥാർത്ഥ സഖാക്കള്‍ക്ക് കാര്യം ബോദ്ധ്യമായിട്ടുണ്ട്.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും. പുതിയ സംഘടന രൂപീകരിക്കാനുള്ള ആലോചനയുണ്ട്. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ പുതിയ പാർട്ടി രൂപീകരിക്കും’- പിവി അൻവർ വ്യക്തമാക്കി.

നേരത്തെ അൻവറിനെ രൂക്ഷമായ ഭാഷയിലാണ് എംവി ഗോവിന്ദൻ വിമർശിച്ചത്. അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്നും പാർട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച്‌ അയാള്‍ക്ക് കാര്യമായി ധാരണയില്ലെന്ന് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ച്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts