നടൻ ബാലയ്ക്കെതിരെ മകള്‍ അവന്തിക രംഗത്തെത്തിയതോടെ ബാല-അമൃത സുരേഷ് വിവാഹമോചനവും അവരുടെ വ്യക്തി ജീവിതവുമെല്ലാം വീണ്ടും ചർച്ചയാകുകയാണ്.
തന്റെ മകളെ ആദ്യ ഭാര്യ കാണാൻ അനുവദിക്കുന്നില്ലെന്നും ഒരു അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശങ്ങളെല്ലാം അവർ ഇല്ലാതാക്കുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ബാല ഇതേ കാര്യം ആവർത്തിച്ചു. ഇതോടെയാണ് മകളായ അവന്തിക സ്വന്തം പിതാവിനെതിരെ രംഗത്തെത്തിയത്.
അദ്ദേഹം പറയുന്നത് പച്ചക്കളളമാണെന്നാണ് മകള്‍ തുറന്നടിച്ചത്. തന്നെ ഒരു കാലത്തും അദ്ദേഹം സ്നേഹിച്ചിട്ടില്ലെന്ന് മാത്രമല്ല കടുത്ത ദ്രോഹമാണ് തന്നോടും അമ്മയോടും കാണിച്ചതെന്നും അവന്തിക ആരോപിച്ചു.
കോടതിയില്‍ നിന്നും തന്നെ വലിച്ചിഴച്ച് ചെന്നൈയിലെ വീട്ടില്‍ കൊണ്ടുപോയിട്ട് ഭക്ഷണം പോലും കഴിക്കാൻ തന്നില്ലെന്നും തന്റെ അമ്മയോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും അവന്തിക പറഞ്ഞു.
അമ്മയും തന്റെ കുടുംബവും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണ്ട് താങ്ങാനാവാതെയാണ് താൻ ഇതൊക്കെ തുറന്ന് പറയുന്നതെന്നും മകള്‍ പറഞ്ഞിരുന്നു.
അതേസമയം അവന്തികയുടെ വീഡിയോയ്ക്ക് പിന്നാലെ അമൃതയ്ക്കെതിരെ വീണ്ടും സൈബർ ആക്രമണങ്ങള്‍ കടുത്തു. ഇതോടെ ആദ്യമായി തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറച്ചിലുമായി അമൃതയും രംഗത്തെത്തി.
ഗുരുതരമായ ആരോപണമാണ് ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. 18 വയസില്‍ തോന്നിയ പ്രണയത്തില്‍ താൻ ഒരുപാട് അനുഭവിച്ചെന്നും സഹികെട്ട് വീട് വിട്ട് ഇറങ്ങി പോരുകയായിരുന്നുവെന്നുമാണ് അമൃത തുറന്നുപറഞ്ഞത്.
‘എന്ത് തെറ്റാണ് ചെയ്തത്. 18 വയസില്‍ ആണ് ഞാൻ ആദ്യമായി പ്രണയിച്ചത്. അയാളെ തന്നെ വിവാഹം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നോട് ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. 18ാം വയസില്‍ അധികം ചിന്തിക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു. അത് കഴിഞ്ഞ് ഞാൻ അനുഭവിച്ച് അങ്ങേയറ്റമായിരുന്നു. പല ദിവസങ്ങളിലും ചോരതുപ്പി മൂലയ്ക്ക് കിടക്കേണ്ടി വന്നിട്ടുണ്ട്. എന്റെ തീരുമാനം ആയതോണ്ട് എനിക്ക് വീട്ടില്‍ പരാതി പറയാൻ സാധിക്കുമായിരുന്നില്ല.
ഒടുവില്‍ ദ്രോഹം സഹിക്കാതെ മകളേയും കൊണ്ട് ഇറങ്ങിയോടുകയായിരുന്നു’, എന്നാണ് അമൃത പറഞ്ഞത്. മറ്റൊരു കാര്യം കൂടി അമൃത വെളിപ്പെടുത്തി. തനിക്ക് മുൻപ് ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നാണ് അമൃത പറഞ്ഞത്.
‘ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു സ്ത്രീയെ ബാലച്ചേട്ടൻ വിവാഹം കഴിച്ചു. അത് ഡിവോഴ്സായതിനെ കുറിച്ച് മ്യൂസിക് ഡയറക്ടർ രാജാമണി സർ ഞങ്ങളെ അറിയിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞാണ് ഇത് ഞങ്ങള്‍ അറിഞ്ഞത്. അപ്പോഴേക്കും ഒരുപാട് സമയം വൈകിപ്പോയിരുന്നു. എന്നിട്ടും വീട്ടുകാർ പറഞ്ഞു വിവാഹം വേണ്ടെന്ന്. എന്നാല്‍ ഞാൻ അത്രയും അദ്ദേഹത്തെ സ്നേഹിച്ചു’, എന്നാണ് അമൃത വെളിപ്പെടുത്തിയത്.
അതേസമയം ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് അമൃത കൂടുതല്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് ഹിമ നിവേദ് കൃഷ്ണ എന്നയാള്‍ പങ്കിട്ട കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമൃത.
‘നന്ദി സഹോദരീ, നിങ്ങളെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചല്ലോ’ എന്ന വരികളോടെയാണ് കുറിപ്പ് പങ്കുവെച്ചത്.’ചന്ദന സദാശിവ ‘ എന്നൊരു പാവം കന്നഡക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്ത് ,അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ?ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ.
നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ?രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ’, എന്നാണ് നിവേദിത കുറിച്ചിരിക്കുന്നത്. വിവാഹമോചന സമയത്ത് കോടതിയില്‍ സമർപ്പിച്ച പെറ്റീഷന്റെ ഒരു പേജും കുറിപ്പിനൊപ്പം നിവേദിത പങ്കുവെച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.