അർജുന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: അർജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ.

അഞ്ച് ലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധനമായി നൽകുമെന്നാണ് പ്രഖ്യാപനം.

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിക്കുള്ളിലെ മൃതദേഹം അർജുന്റേത് തന്നെയെന്ന് നേരത്തെ ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും,​ വീട് വരെ കർണാടക പോലീസ് ആംബുലൻസിനെ അനുഗമിക്കും.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

കർണാടക പോലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.

കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും.

നാളെ പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരിൽ വെച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഏറ്റുവാങ്ങും.

മൃതദേഹത്തെ അനുഗമിക്കുന്ന മന്ത്രി കണ്ണാടിക്കലിലെ വീട്ടില്‍ സംസകാര ചടങ്ങിലും പങ്കെടുക്കും.

ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

72 ദിവസങ്ങൾക്ക് ശേഷമാണ് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്.

ലോറിയുടെ ക്യാബിനിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts