ഓൺലൈൻ തട്ടിപ്പ്; മലയാളി യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ 

ബെംഗളൂരു: ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേ മുക്കാല്‍ കോടി രൂപ തട്ടിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി മലപ്പുറം വക്കല്ലൂർ പുളിക്കല്‍ ഫാത്തിമ സുമയ്യ (25) യെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

തട്ടിപ്പ് നടത്തി വിദേശത്തേക്ക് പോയ പ്രതികളെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.

ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തില്‍ പ്രതി ഇറങ്ങിയപ്പോള്‍ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച്‌ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കേസില്‍ മറ്റൊരു പ്രതി ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസല്‍ ബാബു വിദേശത്താണ്.

ഇയാളുടെ അറസ്റ്റിന് നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us