കേരളത്തിൽ അതിശക്തമായ മഴ; അടുത്ത 3 മണിക്കൂർ അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 3 മണിക്കൂർ അതിശക്തമായ മഴയുണ്ടാകുമെന്നു എൻ.ഡി.ആർ.എഫ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ തുടരുന്ന മഴ ഇന്നലെ രാവിലെയോടുകൂടി വർധിക്കുകയായിരുന്നു. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലായി 13 ഓളം പേരെ കാണാതായതായി നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ കോട്ടയം പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി കരസേനയും എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും പോലീസും ഫയർ ഫോഴ്‌സും രംഗത്തുണ്ട്. കൂടാതെ ഇന്ന് പുലർച്ചയോടെ കൊല്ലത്തു നിന്നുള്ള മത്സ്യതൊഴിലാളികളും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts