നഗരത്തിൽ ബൈക്ക് അഭ്യാസം കൂടുന്നു; ബോധവത്കരണത്തിന് ഒരുങ്ങി പോലീസ്

ബെംഗളൂരു : ബെംഗളൂരുവിലെ നിരത്തുകളിൽ ബൈക്ക് അഭ്യാസം (ബൈക്ക് വീലി) നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിനാൽ ബോധവത്കരണം ശക്തമാക്കാനൊരുങ്ങി പോലീസ്.

ഒരുവർഷംകൊണ്ട് ബൈക്ക് വീലി നടത്തി പിഴയടച്ചവരുടെ എണ്ണത്തിൽ നാലുമടങ്ങ് വർധനവാണുണ്ടായത്.

പ്രായപൂർത്തിയാകാത്തവരാണ് കൂടുതലും പിടിക്കപ്പെടുന്നത്.

2022-ൽ ബൈക്ക് വീലി നടത്തിയവരുടെ മാതാപിതാക്കൾ പിഴയായി അടച്ചത് 2.4 ലക്ഷം രൂപയായിരുന്നു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

എന്നാൽ, 2023-ൽ 10.3 ലക്ഷം രൂപയാണ് മാതാപിതാക്കൾ പിഴയടച്ചത്.

ബൈക്ക് വീലിയുടെ ദോഷങ്ങളെക്കുറിച്ച് കൗമാരക്കാരെയും യുവാക്കളെയും ബോധവത്കരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts