പട്ന: കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് കൊന്ന് യുവാവ്. പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വേഗത്തില്‍ സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നവാഡ സ്വദേശിയായ സന്തോഷ് ലോഹറിനെ റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്ന ജോലി കഴിഞ്ഞ് ബേസ് ക്യാമ്പില്‍ രാത്രി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ തിരിച്ച് കടിച്ചാല്‍ വിഷം നിര്‍വീര്യമാകുമെന്ന അന്ധവിശ്വാസത്തില്‍ ആണ് 35 കാരന്‍ പാമ്പിനെ രണ്ട് തവണ തിരിച്ചുകടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈയില്‍ എടുത്ത് കടിച്ചതിന് പിന്നാലെയാണ് പാമ്പ് ചത്തത്. ഇതിന് പിന്നാലെ ആരോഗ്യനില…
Read MoreMonth: July 2024
നമ്മ മെട്രോ യാത്രികർക്ക് സന്തോഷ വാർത്ത; 15 ട്രെയിനുകൾകൂടി സർവീസിനെത്തുന്നു; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോയാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി 15 ട്രെയിനുകൾകൂടി സർവീസിനൊരുക്കി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ശനിയാഴ്ച മുതൽ ഈ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അറിയിച്ചു. മെജസ്റ്റിക് സ്റ്റേഷനിൽനിന്നാണ് ഇവ ആരംഭിക്കുക. ഇതിൽ പത്തെണ്ണം പട്ടന്തുരി അഗ്രഹാരയിലേക്ക് (ഐ.ടി.പി.എൽ.) ആയിരിക്കും സർവീസ്. നാലെണ്ണം വൈറ്റ് ഫീൽഡിലേക്കും ഒരെണ്ണം ബൈയപ്പനഹള്ളിയിലേക്കും സർവീസ് നടത്തും. പർപ്പിൾ ലൈനിലാണ് മുഴുവൻ സർവീസുകളും. രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11, 10.21, 10.39, 10.50, 11.00, 11.11, 11.12 എന്നീസമയങ്ങളിലാണ്…
Read Moreഡെങ്കിപ്പനി നിയന്ത്രണം: പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഉടമകൾക്ക് പിഴ ഇടാൻ ഒരുങ്ങി ആരോഗ്യവകുപ്പ്
ബെംഗളൂരു: പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന വസ്തു ഉടമകൾക്കെതിരെ 500 രൂപ പിഴ ഈടാക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിൻ്റെ അധ്യക്ഷതയിൽ അടുത്തിടെ നടന്ന യോഗത്തിലാണ് സംസ്ഥാനത്ത്, പ്രത്യേകിച്ച് ബെംഗളൂരുവിൽ ഡെങ്കിപ്പനി പടരുന്നത് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊതുകുകളുടെ പ്രജനനം തടയുന്നതിനും നിയന്ത്രിക്കുന്നതിനും മലേറിയയും മറ്റ് കൊതുകുജന്യ രോഗങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള നിലവിലുള്ള നിയമങ്ങൾ പ്രകാരം, കൊതുക് പ്രജനനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വസ്തു ഉടമകൾക്ക് ബിബിഎംപി ഉൾപ്പെടെയുള്ള മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പരമാവധി 500 രൂപ പിഴ ചുമത്താം. യോഗത്തിൽ, നിലവിലെ…
Read Moreബെംഗളൂരുവിൽ നിന്ന് കൊച്ചിക്ക് വന്ദേഭാരത് തീവണ്ടി രണ്ടുമാസത്തിനുള്ളിലെന്ന് റെയിൽവേ
ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊച്ചിക്ക് വന്ദേഭാരത് തീവണ്ടി രണ്ടു മാസത്തിനുള്ളിൽ സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ. ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ നൈനി ശ്രീരംഗനാഥ് റെഡ്ഡിയാണ് ഇക്കാര്യമറിയിച്ചത്. കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം പ്രവർത്തകർ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്. യശ്വന്തപുര റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തി ആരംഭിക്കുമ്പോൾ യശ്വന്തപുര-കൊച്ചുവേളി ഗരീബ് രഥ് തീവണ്ടി താത്കാലികമായി നിർത്തലാക്കാൻ റെയിൽവേ ആലോചിക്കുന്ന വിഷയവും പ്രവർത്തകർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തീവണ്ടി യശ്വന്തപുരയ്ക്കുപകരം ചിക്കബാനവാരയിൽനിന്നോ ബാനസവാടിയിൽനിന്നോ ആംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് പ്രത്യേക…
Read Moreസർക്കാർ ഓഫീസിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പൂർണമായി തള്ളാനാകില്ല -ഹൈക്കോടതി
ബെംഗളൂരു : സർക്കാർ ഓഫീസുകളിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനെ പൂർണമായും തള്ളാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ആവശ്യമായ രീതിയിൽ പ്രാദേശിക ഭാഷയും ആഗോളഭാഷയും ഇടകലർത്തി ഉപയോഗിക്കേണ്ടതാണെന്ന് നിർദേശിച്ചു. സർക്കാർ ഓഫീസുകളിൽ ഒരു ഭാഷമാത്രം ഉപയോഗിക്കണമെന്ന പൊതുതത്ത്വം ഉണ്ടാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കന്നഡമാത്രം ഉപയോഗിക്കാൻ നിർദേശം നൽകണമെന്ന പൊതുതാത്പര്യഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. കന്നഡ ഭാഷയ്ക്കുപുറമേ, ആവശ്യമുള്ളിടത്തോളം ഇംഗ്ലീഷും ഉപയോഗിക്കുന്നതിനെ എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവുകളും നിയമറിപ്പോർട്ടുകളും നിയമപുസ്തകങ്ങളും പ്രധാന വിജ്ഞാപനങ്ങളും മറ്റു സംസ്ഥാനങ്ങളുമായും…
Read Moreരണ്ടുമണിക്കൂറിൽ ഇനി ചെന്നൈയിലെത്താം; ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ പൂർത്തിയാകും
ബെംഗളൂരു : ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറിനുമുൻപ് പൂർത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്. കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്‌നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ്…
Read Moreകുതിക്കാൻ ഒരുങ്ങി ഇലക്ട്രോണിക് സിറ്റി; യെലോ ലൈൻ ഈ വർഷം അവസാനം തുറക്കും
ബെംഗളൂരു : നഗരത്തിലെ ഐ.ടി ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർ വി റോഡ് – ബൊമ്മസാന്ദ്ര 18 .82 കിലോമീറ്റർ പാത യെൽലോ ലൈൻ ഈ വർഷം അവസാനം തുറക്കുന്നതോടെ കഥാഗതകുരുക്ക് ഇല്ലാത്ത നഗരയാത്ര സാധ്യമാകുമെന്ന് പ്രതീക്ഷ. പരീക്ഷണ ഓട്ടം വിജയകരമായതും സിഗ്നലിങ് പരീക്ഷണം ആരംഭിച്ചതും ഉൾപ്പെടെയുള്ള ഏറെ പ്രതീക്ഷയാണ് നഗരം ഉറ്റുനോക്കുന്നത്. ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്നവരും ജോലിക്ക് ശേഷം തിരിച്ചുപോകുന്നവരും മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് വർഷങ്ങളായിട്ടുള്ള കാഴ്ചയാണ്. മെട്രോയുടെ വരവ് ഇവിടെത്തെ ഐ.ടി വളർച്ചയുടെ വേഗം കൂട്ടാനും ഗുണകരമാകും. യെലോ…
Read Moreസ്ത്രീധന പീഡനം; ബെംഗളൂരുവിൽ യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭർത്താവിൻ്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തിൽ മനംനൊന്ത് വിവാഹിതയായ ടെക്കി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു. വിവാഹിതയായ പൂജ (22) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഫാനി തൂങ്ങി മരിക്കുകയായിരുന്നു. ഗംഗമ്മയുടെ ഗുഡി മെയിൻറോഡ് വീട്ടിലാണ് സംഭവം. വിജയനഗർ ജില്ലയിലെ പുസുലഹദഗലി താലൂക്ക് സ്വദേശിയാണ് പൂജ. ഭർത്താവ് സുനിലിനും കുടുംബത്തിനുമെതിരെ യുവതിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തി. 2022ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പൂജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് അയച്ചു.
Read Moreഎഗ്മോര്‍-മംഗളൂരു ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക്
ബെംഗളൂരു: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദീന്‍ മുസ്‌ലിയാര്‍ (43) ക്കാണ് പരിക്കേറ്റത്. എഗ്മോര്‍-മംഗളൂരു ട്രെയിനില്‍ വച്ചാണ് സംഭവം. കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഷറഫുദീൻ ട്രെയിനില്‍ കയറിയത്. തുടർന്ന് യാത്രയ്ക്കിടെ ആരോ ഇഷ്ടിക കൊണ്ട് ട്രെയിനിനു നേരേ എറിയുകയായിരുന്നു. ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദീന്‍ ഇരുന്നിരുന്നത്. തുടർന്ന് ഇഷ്ടിക ജനലിലൂടെ ഇയാളുടെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. തിക്കോടി സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം…
Read More