എഗ്മോര്‍-മംഗളൂരു ട്രെയിനിന് കല്ലേറ്; യാത്രക്കാരന് പരിക്ക് 

ബെംഗളൂരു: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്.

ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദീന്‍ മുസ്‌ലിയാര്‍ (43) ക്കാണ് പരിക്കേറ്റത്.

എഗ്മോര്‍-മംഗളൂരു ട്രെയിനില്‍ വച്ചാണ് സംഭവം.

കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഷറഫുദീൻ ട്രെയിനില്‍ കയറിയത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

തുടർന്ന് യാത്രയ്ക്കിടെ ആരോ ഇഷ്ടിക കൊണ്ട് ട്രെയിനിനു നേരേ എറിയുകയായിരുന്നു.

ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദീന്‍ ഇരുന്നിരുന്നത്.

തുടർന്ന് ഇഷ്ടിക ജനലിലൂടെ ഇയാളുടെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു.

സംഭവത്തില്‍ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts