വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ബെംഗളൂരു ജാലഹള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ

ബെംഗളൂരു: ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ജൂൺ 29, 30 തീയതികളിൽ നടക്കും. ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ പീലക്‌സിനോസ് (ബെംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവരുടെ നേതൃത്വത്തിൽ നടക്കും. ബെംഗളൂരുവിലെ ആദ്യ ഓർത്തഡോക്സ് ദേവാലയമായ ജാലഹള്ളി വലിയപ്പള്ളി രൂപത്തിലും വിസ്താരത്തിലും മറ്റു ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ദേവാലയത്തിന്റെ…

Read More

കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡ ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കാൻ മുഴുവൻ കന്നഡക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാതൃഭാഷ സംസാരിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക വിധാൻ സൗധിന്‍റെ പടിഞ്ഞാറെ കവാടത്തിൽ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കർണാടകയിൽ താമസിക്കുന്ന മുഴുവൻ പേരും കന്നഡ സംസാരിക്കുമെന്ന് തീരുമാനിക്കണം. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം. കന്നഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും…

Read More

സൈബർ തട്ടിപ്പ്: ബി.എസ്‌.സി വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി

ബെംഗളൂരു : സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശി പാവനയാണ് (20) മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി. വിദ്യാർഥിനിയായിരുന്നു. സൈബർ തട്ടിപ്പിലൂടെ വിദ്യാർഥിനിക്ക് പണം നഷ്ടപ്പെട്ടെന്നും ഏതുതരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അറിയാൻ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു.

Read More

ലൈംഗികപീഡനക്കേസ്; പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി. കസ്റ്റഡിയിൽ

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി.യുടെ കസ്റ്റഡിയിൽ. എട്ടുദിവസത്തെ കസ്റ്റഡിയാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അനുവദിച്ചത്. പ്രജ്ജ്വലിന്റെ പേരിലുള്ള മൂന്നാമത്തെ പീഡനക്കേസിൽ ചോദ്യംചെയ്യൽ തുടരുന്നതിനായാണിത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു ഇത്. മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടുതവണയായി കസ്റ്റഡിയിൽ വാങ്ങി 11 ദിവസം ചോദ്യം ചെയ്തു.

Read More

കൊടിക്കുന്നിലിനെ തഴഞ്ഞു; ബിജെപി എംപി ഭർതൃഹരി മഹ്താബ് പ്രോ ടേം സ്പീക്കർ

ഡൽഹി: ബിജെപി എംപി ഭർതൃഹരി മഹ്താബിനെ 18ാം ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി നിയമിച്ചു. രാഷ്ട്രപതി ​ദ്രൗപദി മുർമുവാണ് പ്രോ ടേം സ്പീക്കറെ നിയമിച്ചത്. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോ ടേം സ്പീക്കറെ സഹായിക്കാൻ എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ടിആർ ബാലു, രാധാമോഹൻ സിങ്, ഫ​​​​ഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. പാർലമെന്റിലെ ഏറ്റവും മുതിർന്ന അം​ഗങ്ങളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ് എംപി പ്രോ ടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ. എട്ടാം തവണയാണ്…

Read More

കുട്ടികളുടെ ആത്മാഭിമാനത്തെ ഹനിച്ചേക്കാം; ശിശുസംരക്ഷണകേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജന്മദിനാഘോഷങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ജീവനക്കാർ, ഉദ്യോഗസ്ഥർ, സെലിബ്രിറ്റികൾ, മറ്റ്‌ പ്രമുഖവ്യക്തികൾ എന്നിവർക്കെല്ലാം വിലക്ക് ബാധകമാണ്. വിവിധ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റു പ്രമുഖരും ജന്മദിനം ആഘോഷിച്ച് കേക്ക്മുറിക്കുകയും മധുരം വിതരണംചെയ്യുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പല കുട്ടികളും വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിൽനിന്നാകും വരുന്നത്. അതിനാൽ ഇത്തരം ജന്മദിനാഘോഷങ്ങളിൽ അവർക്ക് താത്പര്യമുണ്ടാകില്ലെന്നും അത് അവരുടെ ആത്മാഭിമാനത്തെ ഹനിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചത്. കുട്ടികളുടെ വൈകാരിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്നും വെന്നും സർക്കാർ…

Read More

അരവിന്ദ് കേജരിവാളിന്റെ ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേചെയ്തു

ഡൽഹി : വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച് 21-നാണ് കെജ്‍രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്.…

Read More

നഗരത്തിൽ അപൂർവനേട്ടം; യുവ എൻജിനിയറുടെ ഹൃദയം ഏഴുവർഷത്തിനിടെ മാറ്റിവെച്ചത് രണ്ടുതവണ

ബെംഗളൂരു : ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായി 32-കാരനായ എൻജിനിയർ. ആന്ധ്രാപ്രദേശ് കർണൂൽ സ്വദേശിയായ വെങ്കടേഷാണ്  ബെംഗളൂരു ആസ്റ്റർ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയക്ക്‌ വിധേയനായത്. വെല്ലുവിളികൾനിറഞ്ഞ ഘട്ടങ്ങളിലെല്ലാം പിന്തുണയായി ഭാര്യ രൂപശ്രീയും കൂടെയുണ്ടായിരുന്നു. 2016-ലാണ് ആദ്യം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണ് ശസ്ത്രക്രിയക്ക്‌ ആവശ്യമായ പണം കണ്ടെത്തിയത്. 2018-ൽ വെങ്കടേഷും രൂപശ്രീയും വിവാഹിതരായി. 2020-ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും…

Read More

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണം: നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗർഭഛിദ്രം നടത്തിയ ശേഷവും ബലാത്സംഗം ചെയ്തു

    തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും…

Read More

നടൻ ദർശൻ ആരാധകന്റെ കൊലയ്ക്ക് ശേഷം പൂജയിൽ പങ്കെടുത്തെന്ന് ഭാര്യ

ബെംഗളൂരു∙ ആരാധകനെ കൊന്ന കേസിൽ പ്രതിയായ നടൻ ദർശൻ, കുറ്റകൃത്യത്തിനു ശേഷം അകന്നു കഴിയുന്ന ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഭാര്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്റെ ചെരിപ്പ് വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. പൂജയ്ക്കു ശേഷം മൈസൂരുവിലേക്കു പോയ ദർശനെ അവിടെനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയലക്ഷ്മി മൊഴി നൽകി. ദർശനുമായുള്ള നടി പവിത്ര ഗൗഡയുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും…

Read More