ലൈംഗികപീഡനക്കേസ്; പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി. കസ്റ്റഡിയിൽ

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി.യുടെ കസ്റ്റഡിയിൽ.

എട്ടുദിവസത്തെ കസ്റ്റഡിയാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അനുവദിച്ചത്.

പ്രജ്ജ്വലിന്റെ പേരിലുള്ള മൂന്നാമത്തെ പീഡനക്കേസിൽ ചോദ്യംചെയ്യൽ തുടരുന്നതിനായാണിത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു ഇത്.

മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്.

വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടുതവണയായി കസ്റ്റഡിയിൽ വാങ്ങി 11 ദിവസം ചോദ്യം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts