മദ്യനയ അഴിമതി കേസിൽ കെജരിവാളിന് ജാമ്യം;

ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ജാമ്യം. ജാമ്യം അനുവദിച്ചത് 48 മണിക്കൂര്‍ സ്റ്റേ ചെയ്യണമെന്ന ഇഡി അപേക്ഷ കോടതി നിരസിച്ചു. ജാമ്യത്തുകയായി കെജരിവാള്‍ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ​ദിവസത്തേക്ക് കെജരിവാളിനു ജാമ്യം അനുവദിച്ചിരുന്നു. കെജരിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതാണ് വിചാരണ കോടതി നിലപാട്. ജാമ്യം നൽകിയുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന…

Read More

ഹോട്ടൽക്കെട്ടിടം തകർന്ന് അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : കുടകിലെ ഗോണിക്കുപ്പയിൽ കാലപ്പഴക്കംചെന്ന ഹോട്ടൽക്കെട്ടിടം തകർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. മൈസൂരു-കണ്ണൂർ റൂട്ടിൽ ഗോണിക്കുപ്പ ടൗണിലുള്ള അമ്പൂർ ബിരിയാണി ഹൗസ് എന്ന ഹോട്ടൽ പ്രവർത്തിക്കുന്ന രണ്ടുനില കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഹോട്ടൽ ഉടമ തിരുമുരുഗൻ (60), ഭാര്യ അലമേലമ്മ (46), മകൻ നാരായണ (24), തൊഴിലാളി മഹാലിംഗ (25), ഭക്ഷണം കഴിക്കാനെത്തിയ മധു (35) എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ മൂന്നുപേരെ ആദ്യം നാട്ടുകാർ രക്ഷപ്പെടുത്തി ഗോണിക്കുപ്പ സർക്കാർ ആശുപത്രിയിലെത്തിച്ചു. പിന്നീട് പോലീസും അഗ്നിരക്ഷാസേനയുമെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെക്കൂടി…

Read More

രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 4 പ്രതികളുടെ പോലീസ് കസ്റ്റഡി കോടതി 22 വരെ നീട്ടി; നടി പവിത്ര ഗൗഡ ഉൾപ്പെടെ 13 പേർ ജയിലിൽ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡനടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 13 പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. ദർശനൊപ്പം അടുത്ത സുഹൃത്തും നടനുമായ പ്രദോഷ്, ധനരാജ്, വിനയ് എന്നിവരുടെ പോലീസ് കസ്റ്റഡിയാണ് നീട്ടിയത്. ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. 11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി തീരുന്നതിനാലാണ് വ്യാഴാഴ്ച ബെംഗളൂരു 24-ാം അഡീഷണൽ…

Read More

കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി കർണാടക

ബെംഗളൂരു: കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിൽ കഴിഞ്ഞ സാമ്പത്തികവർഷം കർണാടകം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തി. 724.66 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതികൾക്കാണ് 2023-24 വർഷം തുടക്കമിട്ടത്. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. 1743.8 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികളാണ് അവിടെ തുടങ്ങിയത്. 586.37 മെഗാവാട്ട് വൈദ്യുതിയുടെ പദ്ധതികളുമായി തമിഴ്‌നാടാണ് മൂന്നാംസ്ഥാനത്ത്. ഡൽഹിയിൽ നടന്ന ഗ്ലോബൽ വിൻഡ് ഡേ ആഘോഷത്തിൽ കർണാടകത്തെ അഭിനന്ദിച്ചു. കർണാടകത്തിനുള്ള പുരസ്കാരം കേന്ദ്ര ഊർജവകുപ്പു മന്ത്രി ശ്രീപാദ് യെശ്ശോ നായികിൽനിന്നും കർണാടക റിന്യൂവബിൾ എനർജി ഡിവലപ്‌മെന്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ.പി.രുദ്രപ്പ ഏറ്റുവാങ്ങി.

Read More

സ്ത്രീധന പീഡനം; ഭാര്യ വീട്ടിൽ എത്തി അമ്മയുടെ കൈ ഒടിച്ച് യുവാവിന്റെ അക്രമം

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടിൽ എത്തി യുവാവിന്റെ അക്രമം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം കഴിഞ്ഞു. വീട്ടിൽ നിന്ന് പണം കൊണ്ടുവരാൻ ഭർത്താവ് ഭാര്യയോട് നിരന്തരമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്ക വയ്യാതെ യുവതി സ്വന്തം വീട്ടിൽ അഭയം തേടി. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യയുടെ വീട്ടിൽ എത്തിയ ഭർത്താവ് രണ്ട് ബൈക്കുകൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയും ഭാര്യ മാതാവിന്റെ കൈയും ഒടിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകിയിട്ടും പ്രയോജനമില്ലെന്ന് കുടുംബം ആരോപിച്ചു. ചാമരാജനഗറിൽ ആണ് സംഭവം.

Read More

‘ബെംഗളൂരു വിട്ട് പുറത്തേക്ക് വരൂ’ ജീവനക്കാർക്ക് വൻ ഓഫറുകൾ നൽകി കമ്പനി 

ബെംഗളൂരു: പുതിയ ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്ക് എട്ട് ലക്ഷം രൂപ വരെ ഇന്‍സെന്റീവ് പ്രഖ്യാപിച്ച്‌ ഇന്‍ഫോസിസ്. ഹുബ്ബള്ളിയില്‍ ആരംഭിച്ച ക്യാമ്പസിലേക്ക് മാറുന്ന ജീവനക്കാര്‍ക്കാണ് വമ്പന്‍ ഓഫര്‍ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ നിന്ന് ചെറുപട്ടണങ്ങളിലേക്കും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹുബ്ബള്ളിയില്‍ പുതിയ ഓഫീസ് പണികഴിപ്പിച്ചത്. ബെംഗളൂരു പോലൊരു നഗരത്തില്‍ നിന്ന് ഹുബ്ബള്ളി പോലൊരു ചെറിയ നഗരത്തിലേക്ക് ജീവനക്കാരെ മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണ് ഇന്‍ഫോസിസിനെ സംബന്ധിച്ച്‌. ബെംഗളൂരുവിലെ ജീവിത നിലവാരവും സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ഹുബ്ബള്ളി വളരെ പിന്നിലാണ്. ഈ സാഹചര്യം…

Read More

അനിയൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരൻ ജീവനൊടുക്കി 

ചെന്നൈ: സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്. താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു. ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു. ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി.…

Read More

ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി

ബെംഗളൂരു: ഹെര്‍ഷെയുടെ ചോക്ലേറ്റ് സിറപ്പിന്റെ കുപ്പിയില്‍ നിന്ന് ചത്ത എലിയെ കണ്ടെത്തി. പ്രമി ശ്രീധര്‍ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. സെപ്‌റ്റോ വഴി ഓര്‍ഡര്‍ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. തന്റെ വീട്ടിലെ മൂന്ന് പേര്‍ സിറപ്പ് രുചിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ കഴിച്ചതിന് ശേഷം രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ഒരാള്‍ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു. ‘എല്ലാവരും കണ്ണ് തുറന്ന് കാണണം’ എന്ന അഭ്യര്‍ഥനയോടെയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ‘ഞങ്ങള്‍ ബ്രൗണി കേക്കുകള്‍ക്കൊപ്പം കഴിക്കാന്‍ സെപ്‌റ്റോയില്‍ നിന്ന് ഹെര്‍ഷെയുടെ ചോക്ലേറ്റ്…

Read More

സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ നീക്കം; സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ

ബെംഗളൂരു : സ്കൂൾ ബസുകൾക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. വാഹന ഉടമകളും ഡ്രൈവർമാരും വാഹനം സ്‌കൂൾ ക്യാബ് ആയി രജിസ്റ്റർചെയ്യണമെന്നാണ് നിർദേശം. ഇതിനായി സ്‌കൂൾ മേധാവയിൽനിന്നോ രക്ഷിതാവിൽനിന്നോ ആവശ്യമായ വിവരങ്ങൾ വിശദീകരിക്കുന്ന കത്ത് വാങ്ങണം. വാഹനം സ്‌കൂൾ ക്യാബ് ആക്കി മാറ്റുന്നതിന് ഈ കത്ത് രജിസ്റ്ററിങ് അതോറിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചു. സ്കൂൾ ഗതാഗത സേവനങ്ങളുടെ സുരക്ഷയും നിയന്ത്രണവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

Read More

മൃതദേഹങ്ങൾ രണ്ടിടത്ത്; റിയൽ എസ്റ്റേറ്റ് ബിസിനസുകാർ വെടിയേറ്റ് മരിച്ച നിലയിൽ

ബെംഗളൂരു: ഹാസനില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു സ്വദേശി ആസിഫ്, ഹാസൻ സ്വദേശി ഷെറാഫത്ത് അലി എന്നിവരാണ് മരിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തർക്കമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. ഷെറാഫത്ത് അലിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച്‌ മരിച്ചതാണെന്നും പോലീസ് കരുതുന്നു. ഹാസന് സമീപം ഹൊയ്സാല നഗരയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഷെറാഫത്ത് അലി മുഖേന ഹൊയ്സാല നഗരയില്‍ ഒരു വസ്തു നോക്കാനായാണ് ആസിഫ് എത്തിയത്. തുടർന്ന് വസ്തു കണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും…

Read More