പ്രജ്വലിന്റെ സഹോദരനെതിരയും ലൈംഗിക പീഡന ആരോപണം 

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ എംഎൽസി ക്ക് എതിരെയും ലൈംഗിക പീഡന ആരോപണം. സൂരജ് തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഹാസൻ സ്വദേശി ആഭ്യന്തര മന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി. അതേസമയം 5 കോടി രൂപ നൽകിയില്ലെങ്കിൽ ലൈംഗിക പീഡന കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ഇയാൾക്കെതിരെ സൂരജിന്റെ പിഎ ശിവകുമാർ പോലീസിൽ പരാതിപ്പെട്ടു.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ കാരണം പഠിക്കാൻ മൂന്നംഗസമിതി

ബെംഗളൂരു : കർണാടകത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നതിന്റെ കാരണം കണ്ടെത്താൻ മൂന്നംഗസമിതി. മധുസൂധൻ മിസ്ത്രി, ഗൗരവ് ഗൊഗോയ്, ഹൈബി ഈഡൻ എം.പി. എന്നിവരെയാണ് എ.ഐ.സി.സി. ചുമതലപ്പെടുത്തിയത്. ഇത്തവണ ആകെയുള്ള 28 സീറ്റുകളിൽ ഒൻപതെണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്.

Read More

മാലിന്യം ശേഖരിക്കാൻ 24 വൈദ്യുത ഓട്ടോറിക്ഷകൾ പുറത്തിറക്കി കോർപ്പറേഷൻ

മംഗളൂരു : കോർപ്പറേഷൻ പരിധിയിലെ മാലിന്യം ശേഖരിക്കാൻ സിറ്റി കോർപ്പറേഷൻ 24 വൈദ്യുത ഓട്ടോറിക്ഷകൾ പുറത്തിറക്കി. മാലിന്യമുക്ത മംഗളൂരു പദ്ധതിയുടെ ഭാഗമായുള്ള ഓട്ടോറിക്ഷകളുടെ സർവീസ് എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിലെ എല്ലാ വീടുകളിലും നേരിട്ട് ഒട്ടോറിക്ഷകൾ എത്തി മാലിന്യം ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓട്ടോറിക്ഷ മൂന്ന്‌ വാർഡുകളിൽനിന്ന് മാലിന്യം ശേഖരിക്കും. അഞ്ചടിവരെ വീതിയുള്ള റോഡുകളിലൂടെ ഈ ഓട്ടോറിക്ഷകൾക്ക് പോകാനാകും. 310 കിലോ മാലിന്യം കയറ്റാൻ പറ്റും. ഒരുതവണ ചാർജ് ചെയ്താൽ 90 കിലോമീറ്റർ വരെ ഓടും. ചടങ്ങിൽ…

Read More

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം തുറന്നു

ബെംഗളൂരു : ബെംഗളൂരു ഫ്രീഡം പാർക്കിൽ ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) നിർമിച്ച ബഹുനില പാർക്കിങ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഒരേസമയം 600 കാറുകൾക്കും 750 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സാധിക്കും. പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. സമീപപ്രദേശങ്ങളിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമാകും പാർക്കിങ് കേന്ദ്രം

Read More

സൈബർ തട്ടിപ്പ്; കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു 

ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്‍സി വിദ്യാർഥിനിയായ കെ.ജി.എഫ് സ്വദേശിനി പവന (20) ആണ് മരിച്ചത്. സാധാരണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് മരിച്ച പവന. പിതാവ് ബസ് കണ്ടക്ടറാണ്. സൈബർ തട്ടിപ്പില്‍ പണം നഷ്ടമായതാണ് പെണ്‍കുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏതു സംഘമാണ് പെണ്‍കുട്ടിയെ തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങള്‍ കണ്ടെത്താനും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി പവനയുടെ കൂടെ ഹോസ്റ്റലില്‍…

Read More

രേണുകസ്വാമി വധക്കേസ്‌; തെളിവ് നശിപ്പിക്കാൻ 40 ലക്ഷം സുഹൃത്തിൽ നിന്നും കടം വാങ്ങിയതായി റിപ്പോർട്ട്‌

ബെംഗളൂരു: രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനായി നടന്‍ ദര്‍ശന്‍ തൂഗുദീപ സുഹൃത്തില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയതായി കണ്ടെത്തി. പോലീസിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം സമ്മതിച്ചത്. ദര്‍ശന്റെ അടുത്ത സുഹൃത്തും പങ്കാളിയുമായ കന്നഡ നടി പവിത്ര ഗൗഡയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടന്‍ ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) കൊല്ലപ്പെട്ടത്. ജൂണ്‍ 9 ന് ബെംഗളൂരുവിലെ മേല്‍പ്പാലത്തിന് സമീപം രേണുകയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജൂണ്‍ 11 ന് പോലീസ് ദര്‍ശനെ അറസ്റ്റ്…

Read More

കൈവിട്ട കളിക്ക് കൈവിലങ്ങ് സമ്മാനിച്ച് പോലീസ്; യുവതിയും യുവാവും അറസ്റ്റിൽ 

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മിഹിർ ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീഡിയോ ഫോണില്‍ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. റീല്‍സ് വീഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടാവില്‍ ഇരുവരേയും ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തതെന്ന് സീനിയർ ഇൻസ്പെക്ടർ ദർഷിത് പട്ടീല്‍ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു ഇവർ റീല്‍സെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read More

സാനിയ മിർസയും മുഹമ്മദ്‌ ശമിയും വിവാഹിതരാവുന്നു??

ഏറെ ആരാധകരുള്ള ഇന്‍ഡ്യയുടെ അഭിമാന കായിക താരങ്ങളാണ് സാനിയ മിര്‍സയും മുഹമ്മദ് ശമിയും. ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ശമി. ഇന്‍ഡ്യന്‍ ടെനീസിലെ ഇതിഹാസമായി മാറിയ താരമാണ് സാനിയ മിര്‍സ. ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കോളിളക്കം സൃഷ്ടിച്ച്‌ പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ വിവാഹിതരായെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം കൂടി പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകര്‍ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി. എന്നാല്‍…

Read More

റീൽസിന് വേണ്ടി ‘കൈ വിട്ട കളി’; കെട്ടിടത്തിന് മുകളിൽ തൂങ്ങി കിടന്ന് പെൺകുട്ടി 

സമൂഹ മാധ്യമങ്ങള്‍ക്കൊപ്പം വളരുന്ന പുതിയ തലമുറയുടെ ഓരോ നീക്കവും സമൂഹ മാധ്യമങ്ങളിലെ റീച്ചിനും ലൈക്കിനും വേണ്ടിയുള്ളതാണ്. വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ ലൈക്കും റീച്ചും കൂട്ടുകയാണ് പലരുടെയും ലക്ഷ്യം. ഇതിനായി എന്ത് സാഹസത്തിനും പുതിയ തലമുറ തയ്യാറാണ്. കഴിഞ്ഞ ദിവസം പൂനെകർ ന്യൂസ് എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഇങ്ങനെ കുറിച്ചു, ‘പൂനെയിലെ ജംഭുല്‍വാഡിയിലെ സ്വാമിനാരായണ്‍ മന്ദിറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍, റീലുകള്‍ ഉണ്ടാക്കുന്നതിനും ശക്തി പരിശോധിക്കുന്നതിനുമായി യുവാക്കള്‍ അവരുടെ ജീവൻ പണയപ്പെടുത്തുന്നു.’ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടന്നുള്ള ചലഞ്ചിന്‍റെ…

Read More

‘കുട്ടിക്കുപ്പായത്തിൽ സാനിയ’ പുതിയ ചിത്രത്തിന് രൂക്ഷ വിമർശനം 

ബാല്യകാലസഖി എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് സാനിയ അയ്യപ്പൻ. ഒരു ബാലതാരമായി ആയിരുന്നു സാനിയ ഈ ഒരു ചിത്രത്തിലൂടെ കയറിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ സാനിയസ് സ്വന്തമാക്കുവാനും സാധിച്ചിരുന്നു. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി ക്വീൻ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമായി മാറിയതോടെ താരത്തെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ഭാഗമായും താരം മാറി. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ നിരവധി…

Read More
Click Here to Follow Us