മാലിന്യം ശേഖരിക്കാൻ 24 വൈദ്യുത ഓട്ടോറിക്ഷകൾ പുറത്തിറക്കി കോർപ്പറേഷൻ

മംഗളൂരു : കോർപ്പറേഷൻ പരിധിയിലെ മാലിന്യം ശേഖരിക്കാൻ സിറ്റി കോർപ്പറേഷൻ 24 വൈദ്യുത ഓട്ടോറിക്ഷകൾ പുറത്തിറക്കി.

മാലിന്യമുക്ത മംഗളൂരു പദ്ധതിയുടെ ഭാഗമായുള്ള ഓട്ടോറിക്ഷകളുടെ സർവീസ് എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ പരിധിയിലെ എല്ലാ വീടുകളിലും നേരിട്ട് ഒട്ടോറിക്ഷകൾ എത്തി മാലിന്യം ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഒരു ഓട്ടോറിക്ഷ മൂന്ന്‌ വാർഡുകളിൽനിന്ന് മാലിന്യം ശേഖരിക്കും. അഞ്ചടിവരെ വീതിയുള്ള റോഡുകളിലൂടെ ഈ ഓട്ടോറിക്ഷകൾക്ക് പോകാനാകും.

310 കിലോ മാലിന്യം കയറ്റാൻ പറ്റും. ഒരുതവണ ചാർജ് ചെയ്താൽ 90 കിലോമീറ്റർ വരെ ഓടും.

ചടങ്ങിൽ എം.എൽ.എമാരായ ഭരത് ഷെട്ടി, വേദവ്യാസകാമത്ത്, ഡെപ്യൂട്ടി മേയർ സുനിത, ഹെൽത്ത് ഓഫീസർ ഡോ. മഞ്ജയ്യ ഷെട്ടി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts