നടൻ ദർശൻ ആരാധകന്റെ കൊലയ്ക്ക് ശേഷം പൂജയിൽ പങ്കെടുത്തെന്ന് ഭാര്യ

ബെംഗളൂരു∙ ആരാധകനെ കൊന്ന കേസിൽ പ്രതിയായ നടൻ ദർശൻ, കുറ്റകൃത്യത്തിനു ശേഷം അകന്നു കഴിയുന്ന ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ ഭാര്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്റെ ചെരിപ്പ് വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

പൂജയ്ക്കു ശേഷം മൈസൂരുവിലേക്കു പോയ ദർശനെ അവിടെനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയലക്ഷ്മി മൊഴി നൽകി.

ദർശനുമായുള്ള നടി പവിത്ര ഗൗഡയുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും നടിക്ക് അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തതിന് ആരാധകനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts