കേരളത്തിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ നാളെ ബിജെപിയിൽ ചേരും; കെ സുരേന്ദ്രൻ 

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാളെ രാവിലെ 11 മണിയോടെ തിരുവനന്തപുരം എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെത്തി ഇവർ അംഗത്വം എടുക്കും. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14-ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട്…

Read More

കുടക്- മൈസൂരു മണ്ഡലത്തിൽ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥി

ബെംഗളൂരു: കുടക് -മൈസൂരു മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. മൈസൂരു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് പ്രതാപ് സിംഹയുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുക. 2015 ഡിസംബർ 10ന് മൈസൂരു കൊട്ടാരം തുടർന്നു പോരുന്ന അധികാര ആചാര രീതിയിൽ യദുവീറിനെ ‘മൈസൂർ മഹാരാജാവായി’ പ്രത്യേക ചടങ്ങിൽ വാഴിച്ചിരുന്നു. 1999ൽ കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധിയെക്കുറിച്ച ആധിയിലായിരുന്നു നേതൃത്വം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ…

Read More

പെൺഭ്രൂണഹത്യ: ഒന്നിലധികം നിയമങ്ങൾ ലംഘിച്ച ആസാരെ ആശുപത്രിക്ക് ആരോഗ്യവകുപ്പിൻ്റെ നോട്ടീസ്

ബെംഗളൂരു: നിയമം ലംഘിച്ച് മൂന്ന് വർഷത്തിനിടെ 74 ഗർഭഛിദ്രങ്ങൾ നടത്തിയതിന് അന്വേഷണം നേരിടുന്ന നെലമംഗലയിലെ ആസാരെ ആശുപത്രിക്ക് ആരോഗ്യ കുടുംബ വകുപ്പ് നോട്ടീസ് നൽകി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ നോട്ടീസിൽ ആസാരെ ആശുപത്രി ലംഘിച്ച നിരവധി നിയമങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും ഇല്ലാത്തത്, കെപിഎംഇ ആക്ട് 2007 & റൂൾസ് 2009 ലെ വ്യവസ്ഥകൾ പാലിക്കാത്തതിലുള്ള അശ്രദ്ധ, മെഡിക്കൽ അബോർഷൻ ആക്ട് 1971 പ്രകാരം അനുമതി വാങ്ങാതെ ഗർഭച്ഛിദ്രം നടത്തൽ, തെറ്റായ രീതിയിൽ ഗർഭച്ഛിദ്രം ചെയ്യൽ, ജൈവ, ഖരമാലിന്യങ്ങൾ തെറ്റായി…

Read More

മുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എല്‍.എമാരായ ബി.എം.സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗളൂർ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2012ലെ ഉപതെരഞ്ഞെടുപ്പില്‍…

Read More

റമദാൻ; സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം 

ബെംഗളൂരു: റമദാൻ കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികള്‍ക്കും അവരുടെ അക്കാദമിക് പ്രകടനത്തെ ബാധിക്കാതെ റമദാൻ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടിയാണ് സമയ മാറ്റം കൊണ്ട് വന്നിട്ടുള്ളത്. ഉറുദു പ്രൈമറി, ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12:45 വരെ പരിഷ്‌കരിച്ചുകൊണ്ട് കർണാടക ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്‌കൂളുകളുടെ ഡയറക്ടറേറ്റ് സർക്കുലർ പുറത്തിറക്കി. ഈ തീരുമാനം മുൻകൂർ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതും വിദ്യാർത്ഥികള്‍ക്ക് അവരുടെ പഠനത്തിന് തടസം സൃഷ്ടിക്കാതെ വിശുദ്ധ മാസം ആചരിക്കാമെന്ന് ഉറപ്പ്…

Read More

എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു

കൊച്ചി :  അത്യപൂർവമായ ലൈം രോ​ഗം എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലൈം രോ​ഗം ബൊറേലിയ ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴി പകരുന്നു. ജില്ലയിൽ ആദ്യമായാണ് സ്ഥിരീകരിക്കുന്നതെന്നു ചികിത്സയ്ക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. രോഗിയ്ക്ക് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള…

Read More

യൂട്യൂബിന് എട്ടിന്‍റെ പണി വരുന്നു; ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്! വിശദാംശങ്ങൾ

ഡൽഹി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നത്. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read More

ബിഗ് ബോസിൽ നിന്നും പുറത്തേക്ക്; ഷോയിൽ നിന്നും പിന്മാറുകയാണെന്ന് താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് രതീഷ് എന്ന മത്സരാർത്ഥി. ആദ്യ ദിവസം മുതല്‍ ആവശ്യത്തിനും അനാവശ്യത്തിനും തർക്കം പിടിച്ചും എല്ലാ വിഷയങ്ങളിലും ഇടപെട്ടുമെല്ലാം രതീഷ് ജനശ്രദ്ധ പിടിച്ചു പറ്റിയെന്നു പറയാം. ഇതോടെ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി രതീഷ് വന്നേക്കുമെന്നും ഒരുപക്ഷേ 100 ദിവസം തികച്ച്‌ കപ്പടിക്കാനുള്ള സാധ്യത വരെ ഉണ്ടെന്നുമടക്കമുള്ള പ്രവചനങ്ങള്‍ ഉയരുന്നുണ്ട്. അതിനിടയില്‍ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച്‌ ബിഗ് ബോസ് ഹൗസില്‍ നിന്നും ഇറങ്ങാൻ ഒരുങ്ങുന്ന രതീഷിന്റെ പ്രമോ വിഡിയോ…

Read More

ബെംഗളൂരു-മംഗളൂരു ദേശീയപാത 75ൽ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതം വഴിതിരിച്ചുവിടൽ തുടരുന്നു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75ൽ ഇന്ന് രാവിലെ പാചകവാതക ടാങ്കർ മറിഞ്ഞു. അപകടത്തെത്തുടർന്ന് എൽപിജി ചോർച്ചയുണ്ടായതിനാൽ, മുൻകരുതൽ നടപടിയായി അധികൃതർ വാഹന ഗതാഗതത്തിനായി ഹൈവേ അടച്ചു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീപിടിത്തം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സക്‌ലേഷ്പൂർ താലൂക്കിലെ ഷിരാഡി ഘട്ട് റോഡിലെ ഡബിൾ ടേണിന് സമീപമുള്ള വളവിലാണ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഗതാഗതത്തിനായി റോഡ് അടച്ചതിനാൽ നിരവധി വാഹനങ്ങൾ പാതിവഴിയിൽ കുടുങ്ങി. ബെംഗളൂരു-ഹാസൻ-മംഗളൂരു, മംഗളൂരു-ഹാസൻ-ബെംഗളൂരു എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ ബദൽ റൂട്ടുകളിൽ പോലീസ്…

Read More

രാമേശ്വരം കഫെയിൽ സ്ഫോടനം;  നടത്തിയത് ഐഎസ് കേസിൽ ഒളിവിലുള്ള പ്രതി; കൂടുതൽ വിശദാംശങ്ങൾ പുറത്ത് 

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത് ഐഎസ് റിക്രൂട്മെന്റ് കേസിൽ ഒളിവിലുള്ള പ്രതിയാണെന്ന് എൻഐഎ നിഗമനം. സ്ഫോടനത്തിനു ശേഷം പ്രതി കേരളത്തിലേക്കു കടന്നതായുള്ള രഹസ്യവിവരത്തെ തുടർന്നു സംശയിക്കുന്നയാളുടെ ചിത്രങ്ങളും ദൃശ്യവും എൻഐഎ സംസ്ഥാനത്തും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മധ്യകേരളത്തിൽ നിന്നു ലഭിച്ച ഫോൺവിളികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും സഹായവും തേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കൾ തന്നെയാണ് കഫെയിലും സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഷർകുക്കർ…

Read More
Click Here to Follow Us