രാമേശ്വരം കഫെയിൽ സ്ഫോടനം;  നടത്തിയത് ഐഎസ് കേസിൽ ഒളിവിലുള്ള പ്രതി; കൂടുതൽ വിശദാംശങ്ങൾ പുറത്ത് 

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചത് ഐഎസ് റിക്രൂട്മെന്റ് കേസിൽ ഒളിവിലുള്ള പ്രതിയാണെന്ന് എൻഐഎ നിഗമനം.

സ്ഫോടനത്തിനു ശേഷം പ്രതി കേരളത്തിലേക്കു കടന്നതായുള്ള രഹസ്യവിവരത്തെ തുടർന്നു സംശയിക്കുന്നയാളുടെ ചിത്രങ്ങളും ദൃശ്യവും എൻഐഎ സംസ്ഥാനത്തും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

മധ്യകേരളത്തിൽ നിന്നു ലഭിച്ച ഫോൺവിളികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിയെ കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും സഹായവും തേടിയിട്ടുണ്ട്.

രണ്ടു വർഷം മുൻപ് മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കൾ തന്നെയാണ് കഫെയിലും സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രഷർകുക്കർ സ്ഫോടന കേസിലെ പ്രതികളായ മുഹമ്മദ് ഷാരീഖ്, സയദ് യാസീൻ, മാസ് മുനീർ അഹമ്മദ് എന്നിവർ ശിവമൊഗ്ഗയിലെ നദിക്കരയിലും ബോംബ് സ്ഫോടനം നടത്തിയിരുന്നു.

കൂടുതൽ ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് മൂവരും മറ്റു പ്രതികളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്നും അന്വേഷണ സംഘം പറയുന്നു.

സ്ഫോടനക്കേസ് തെളിയിക്കാൻ മഹാരാഷ്ട്ര എടിഎസിന്റെ (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) സേവനം ലഭ്യമാക്കാമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

മംഗളൂരുവിൽ ബിജെപി പ്രവർത്തക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us