മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര് ആയതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു. സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തിനകം…
Read MoreDay: 5 March 2024
വിവാഹ വാർഷികത്തിന് സർപ്രൈസ് ഗിഫ്റ്റ് നൽകിയില്ല; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കുത്തി പരിക്കേൽപ്പിച്ചു
ബെംഗളൂരു: വിവാഹ വാർഷികത്തിന് സർപ്രൈസ് നല്‍കാത്ത ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഫെബ്രുവരി 27 ന് പുലർച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പോലീനോട് പറഞ്ഞു. കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുത്തച്ഛന്റെ മരണത്തെ…
Read More‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി
ബെംഗളൂരു: മുഖ്യമന്ത്രിക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും ഈ മെയിലിലൂടെ അജ്ഞാത ബോംബ് ഭീഷണി. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്ഫോടനം നടത്തുമെന്ന് കാണിച്ച് ഈ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന് എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്. റസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്ഫോടനം നടത്തുക. ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്ഫോടനം നടന്നേക്കാമെന്നും…
Read More‘താലി കെട്ടണമെങ്കിൽ സ്ത്രീധനമായി ക്രെറ്റ വേണം’ വീട്ടുകാർ തമ്മിൽ പൊരിഞ്ഞ അടി
ലഖ്നൗ: വരന് ആവശ്യപ്പെട്ട ക്രെറ്റ കാര്‍ സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ സെയ്ദ്പുരിയിലാണ് സംഭവം. വിവാഹദിവസം വധുവിന്റെ വീട്ടുകാരോട് വരന് സ്ത്രീധനമായി കാര്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് അവസാനനിമിഷം അറിയിച്ചതോടെ കല്യാണവീട്ടില്‍ വലിയ കലഹമായി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് പോലീസ് ഇരു കുടുംബങ്ങളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനനത്തില്‍ വധുവിന്റെ വീട്ടുകാര്‍ നല്കിയ എല്ലാ വസ്തുക്കളും വിരുന്നിനായി ചെലവഴിച്ച 3.25 ലക്ഷം രൂപയും വരന്റെ വീട്ടുകാര്‍ തിരിച്ചുനല്‍കി. വിവാഹത്തിന്റെ മറ്റ് എല്ലാ ചടങ്ങുകളും…
Read Moreകഞ്ചാവ് കേസിലെ പ്രതി ആശുപത്രിയിൽ വെച്ച് മരിച്ചു
ബെംഗളൂരു: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആശുപത്രിയില്‍ വെച്ച് മരിച്ചു. മീഞ്ച പതംഗളയിലെ മൊയ്തീന് ആരിഫ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ആരിഫ് അബ്ദുല്‍ റഷീദ് എന്ന ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിലാണ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ മൊയ്തീന് ആരീഫ് നിരന്തരം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മംഗളൂരു…
Read Moreമൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ
ബെംഗളൂരു : കടബാധ്യതയെത്തുടർന്ന് ഗദകിൽ മൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ. ഗോനല സ്വദേശികളായ മഞ്ജുനാഥ് തേലി (26), അമ്മ രേവവ്വ (49), മഞ്ജുനാഥിന്റെ പിതൃസഹോദരി സാവക്ക തേലി (40) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥിന് പ്രദേശത്തെ സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽ ഏഴുലക്ഷത്തോളം രൂപയുടെ കടമുണ്ട്. ഏതാനും മാസങ്ങളായി ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. കഴിഞ്ഞദിവസം സ്ഥാപന ജീവനക്കാരെത്തി കടം വീട്ടണമെന്നാവശ്യപ്പെട്ടതോടെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി. ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മഞ്ജുനാഥ് തീവണ്ടിവരുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയാണ് ജീവനൊടുക്കിയത്. തൊട്ടുപിന്നാലെ രേവവ്വയും തീവണ്ടിക്കുമുന്നിൽ ചാടി. ഇരുവരുടെയും മരണവിവരമറിഞ്ഞതോടെ കിടപ്പുമുറിയിലെ ഫാനിൽ…
Read Moreസംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു
ബെംഗളൂരു : സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈവർഷം മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ആഴ്ച ഉത്തരകന്നഡ ജില്ലയിൽ രോഗം ബാധിച്ച് 60-കാരി മരിച്ചിരുന്നു. ജനുവരി ഒന്നിന് ശേഷം ഉത്തരകന്നഡയിൽ മൂന്നുപേരും ശിവമോഗയിൽ ഒരാളും ചിക്കമഗളൂരുവിൽ രണ്ടുപേരുമാണ് മരിച്ചത്. നിലവിൽ രോഗസ്ഥിരീകരണനിരക്ക് 2.5 ശതമാനവും മരണനിരക്ക് 4.1 ശതമാനവുമാണ്. ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Read Moreബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവിന്റെ വധം; ഏഴുവർഷത്തിനുശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ആർ.എസ്.എസ്. നേതാവ് ആർ. രുദ്രേഷിനെ (35) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഏഴുവർഷത്തിനുശേഷം മുംബൈയിൽനിന്ന് പിടികൂടി. മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഘൗസ് നയാസിയെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തത്. ടാൻസാനിയയിൽനിന്ന് മടങ്ങിയെത്തിയ പ്രതിയെ വിമാനത്താവളത്തിൽ കാത്തുനിന്ന എൻ.ഐ.എ. സംഘം പിടികൂടുകയായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. നാലുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർക്കെതിരേയുള്ള വിചാരണ പ്രത്യേക കോടതിയിൽ നടക്കുകയാണ്. നയാസിയുടെ നേതൃത്വത്തിൽനടന്ന ഗൂഢാലോചനയെത്തുടർന്നാണ് കൊലനടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2016 ഒക്ടോബർ 16-നാണ് രുദ്രേഷിനെ…
Read Moreഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കും: പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഉടൻ പുറത്തിറക്കും; അവിമുക്തേശ്വരാനന്ദ സരസ്വതി
റായ്പൂര്‍: ഗോഹത്യയിൽ ഏർപ്പെടുന്നവരെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കുമെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ സരസ്വതി. പുറത്താക്കുന്നവരുടെ ആദ്യ പട്ടിക ഏപ്രില്‍ 9ന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രജിം കല്പ്പില് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 10ന് ഭാരത് ബന്ദിന് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെ തിന്നുവരെയും കൊല്ലുന്നവരെയും ഹിന്ദുക്കളായി കാണാന്‍ കഴിയില്ലെന്നും പശുക്കളെ സംരക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നവരെയാണ് ഹിന്ദുക്കളെന്ന് വിളിക്കുകയെന്നും അവിമുക്തേശ്വരാനന്ദ് ചൂണ്ടിക്കാട്ടി. പശുവിന് രാഷ്ട്രമാതാ പദവി…
Read Moreഐപിഎല്‍ ആവേശമുയരുന്നു; ധോണി ഇനി പുതിയ റോളിൽ…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ധോണി ഫേസ്ബുക്കിൽ പങ്കുവെച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുതിയ റോളിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചന…
Read More