സംസ്ഥാന ആരോഗ്യ വകുപ്പിന് 120 പുതിയ ആംബുലൻസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് പുതിയ 120 ഓളം അഡ്വാൻസ് ലൈഫ് സപ്പോർട്ട് (എ.എൽ.എസ്.) ആംബുലൻസുകൾ കൂടി നൽകി. വിധാൻ സൗധക്കുമുന്നിൽ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എന്നിവർ ചേർന്ന് ആംബുലൻസുകൾ പുറത്തിറക്കി. 108 പദ്ധതിയുടെ കീഴിൽ നൂതന സൗകര്യങ്ങളോടുകൂടിയ ആംബുലൻസുകളാണ് പുറത്തിറക്കിയത്.

സംസ്ഥാനത്ത് പ്രാദേശിക, താലൂക്ക് തലങ്ങളിൽ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തി വരുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആംബുലൻസുകൾ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts