സ്മാർട്ട് സിറ്റി പദ്ധതിയുടെ നിർമ്മാണത്തിൽ വീഴ്ച;നഗരത്തിലെ പ്രധാന വാണിജ്യ പാത ഇന്നു മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ബെംഗളൂരു : സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നവീകരിച്ച നഗരത്തിലെ പ്രധാന വാണിജ്യ പാതയായ കൊമേഴ്സ്യൽ സ്ട്രീറ്റ് ഇന്നു മുതൽ 15 ദിവസത്തേക്ക് അടച്ചിടുന്നു.

3.8 കോടി മുതൽ മുടക്കി 6 മാസം കൊണ്ട് നിർമ്മിച്ച പാതയുടെ നിർമ്മിതിയിൽ പാകപ്പിഴകൾ കണ്ടെത്തിയതിനാലാണ് ഇത്.

മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യ സംഭവമായപ്പോൾ ആണ് ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റെഡ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

കരാറുകാരനിൽ നിന്ന് നിർമാണത്തിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച്  പിഴ ഈടാക്കിയിട്ടുണ്ട്.

അഞ്ചര മീറ്റർ റോഡും രണ്ടര മീറ്റർ വീതം വരുന്ന നടപ്പാതയുമുള്ള നവീകരിച്ച കൊമേഴ്സ്യൽ സ്ട്രീറ്റ് കഴിഞ്ഞ ജൂലൈ 24 നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ ഉൽഘാടനം ചെയ്തത്.ആദ്യ ദിവസം തന്നെ നിലത്ത് പതിച്ച ഇൻ്റെർ ലോക്ക് കട്ടകൾ ഇളകിയതിനെ തുടർന്ന് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
[masterslider id="10"]

Related posts