4 മാസം മുമ്പ് മരിച്ച വീട്ടമ്മക്ക് കോവിഡ് രണ്ടാം ഡോസ് നൽകി ആരോഗ്യ വകുപ്പിൻ്റെ”ശുഷ്കാന്തി”.

ബെംഗളൂരു : കോവിഡ് പ്രതിരോധ കുത്തിവെപ്പിൻ്റെ ഒന്നും രണ്ടും ഡോസുകൾക്ക് വേണ്ടി നമ്മുടെ ചുറ്റും നെട്ടോട്ടമോടുന്നവരെ നമ്മൾ പലർക്കും അറിയാം.

അതേ സമയം നാലു മാസം മുൻപ് മരിച്ച വീട്ടമ്മക്ക് രണ്ടാം ഡോസ് നൽകിയതായി ആരോഗ്യ വകുപ്പിൻ്റെ മൊബൈൽ സന്ദേശം ലഭിച്ചതാണ് ഏറ്റവും പുതിയ വാർത്ത.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ബാനഹട്ടി സ്വദേശിയായ മാല പ്രകാശ് ബാവതെ കഴിഞ്ഞ ഏപ്രിൽ 24നാണ് കോവിഡ് വാക്സിനിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

ഒരാഴ്ചക്കകം ഹൃദയാഘാതം കാരണം അവർ മരിച്ചു.

കഴിഞ്ഞ 8 ന് അവരുടെ മൊബൈലിൽ രണ്ടാം ഡോസ് പൂർത്തിയാക്കിയതിനുള്ള സന്ദേശവും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ലഭിക്കുകയായിരുന്നു.

തുടർന്ന് വീട്ടമ്മയുടെ കുടുംബം ജില്ലാ അധികൃതരെ ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
[masterslider id="10"]

Related posts