ബെംഗളൂരു:പകർച്ചവ്യാധികൾക്കിടയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് മുമ്പിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP) മൂന്ന് മാനദണ്ഡങ്ങൾ വെച്ചു.
കേസ് പോസിറ്റിവിറ്റി നിരക്ക് (100 ടെസ്റ്റുകളിൽ എത്ര പോസിറ്റീവ് എണ്ണം) സ്കൂൾ പുനരാരംഭിക്കുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകളിൽ 5 ശതമാനത്തിൽ കുറവാകണം അല്ലെങ്കിൽ കേസ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ രണ്ടാഴ്ചക്കിടെയിൽ പുതിയ കേസുകൾ ക്രമാനുഗതമായി കുറയണം എന്നതാണ് ആദ്യ മാനദണ്ഡം
പ്രതിദിനം ഒരു ലക്ഷം ജനസംഖ്യയിൽ പുതിയ കേസുകളുടെ എണ്ണം രണ്ടാഴ്ചത്തേക്ക് 20 ൽ താഴെയായിരിക്കണം, എന്നതാണ് രണ്ടാമത്തെ നിബന്ധന.
വാക്സിൻ യോഗ്യതയുള്ള ജനസംഖ്യയുടെ വാക്സിനേഷൻ കവറേജ്(കുറഞ്ഞത് ഒരു ഡോസ്) 60 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കണം എന്നതാണ് മൂന്നാമത്തെ നിബന്ധന.
“സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ അല്ലാതെ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ജില്ലകൾ, അല്ലെങ്കിൽ താലൂക്ക്, നഗരം, ഗ്രാമം അല്ലെങ്കിൽ സ്കൂൾ എന്നിവയുടെ തലത്തിൽ എടുക്കണം,” എന്നും ശുപാർശയിൽ പ്രസ്താവിച്ചു.
സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഓരോ 15 ദിവസത്തിലും അവലോകനം ചെയ്യണമെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു. സ്കൂളുകളും സർക്കാരും മുമ്പത്തെപ്പോലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ഗതാഗതം ക്രമീകരിക്കുകയും വിദ്യാർത്ഥികൾക്ക് ആർടി–പിസിആർ ഫലങ്ങൾ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും വേണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.