ഐപിഎല്‍ ആവേശമുയരുന്നു; ധോണി ഇനി പുതിയ റോളിൽ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനൊരുങ്ങുകയാണ് ക്രിക്കറ്റ് ലോകം.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ആദ്യ മത്സരത്തില്‍ തന്നെ എം എസ് ധോണിയും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രത്യേകത.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

ഇപ്പോഴിതാ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ധോണി ഫേസ്ബുക്കിൽ പങ്കുവെച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പുതിയ റോളിൽ പ്രത്യക്ഷപ്പെടുമെന്ന് സൂചന നൽകി എത്തിയിരിക്കുകയാണ് താരം.

ധോണിയുടെ പോസ്റ്റ് ആരാധകർക്കിടയിൽ സസ്പെൻസ് വർധിച്ചിരിക്കുകയാണ്.

പുതിയ സീസണിനും പുതിയ റോളിനും കാത്തിരിക്കാനാവില്ലെന്ന് ധോണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തൻ്റെ പുതിയ വേഷം എന്തായിരിക്കുമെന്ന് മഹി ഈ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ധോണി ഓപ്പണറായി കളിക്കുമെന്നാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts