റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം ഒളിവിലുള്ള ബിജെപി എംഎല്‍എയെ തേടി പോലീസ് സംഘം

ബെംഗളൂരു റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുന്‍
കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിജെപി എംഎല്‍എ ബയരതി ബസവരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സിഐഡി വിഭാഗം പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കി.

2025 ജൂലൈ 15ന് ഗുണ്ടാനേതാവു കൂടിയായ വി.ജി. ശിവപ്രകാശിനെ ഭാരതിനഗറിലെ വീട്ടില്‍ വെട്ടി
കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണു ബയരതി ബസവരാജ്. കഴിഞ്ഞ ഡിസംബറില്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോഴും എംഎല്‍എ ഒളിവില്‍ പോയിരുന്നു.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

തുടര്‍ന്ന്, അറസ്റ്റ് തടഞ്ഞു ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതോടെയാണു പുറത്തുവന്നത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുള്ള ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാവകാശത്തിനു വേണ്ടിയാണ് ഒളിവില്‍ പോയതെന്നു സൂചനയുണ്ട്.

അയല്‍സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. ബസവരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിഐഡി കുറ്റ പ്രതത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts