ബെംഗളൂരു : മണ്ഡ്യയിലെ അക്കിഹെബ്ബാളുവിൽ കാർ താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കെ.ആർ. പേട്ട് സ്വദേശികളായ അഞ്ചിത് (27), പവൻ ഷെട്ടി (26), ചീരു കുമാർ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്. അതിവേഗത്തിയിലായിരുന്ന കാർ റോഡരികിലെ ഫുട്പാത്ത് സ്ലാബിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മാറിയുകയായായിരുന്നെന്ന് പോലീസ് അറിയിച്ചു. ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മണ്ഡ്യ ടൗണിൽ നടന്ന സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു മൂവരും. സംഭവത്തിൽ കെ.ആർ.…
Read MoreMonth: February 2024
നഗരത്തിലെ 7500 സിസിടിവി ക്യാമറകളിൽ 2500 എണ്ണം പ്രവർത്തനരഹിതം;
ബെംഗളൂരു∙ നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച 2500 സിസിടിവി ക്യാമറകൾ ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം നവംബറിൽ നഗരത്തിലെ 3000 ഇടങ്ങളിലായി പൊലീസ് സ്ഥാപിച്ച 7500 സിസിടിവി ക്യാമറകളിൽ ഉൾപ്പെടുന്നതാണിത്. ഇതിൽ 5000 ക്യാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ശേഷിക്കുന്നവ പ്രവർത്തനം ആരംഭിക്കുന്നതിൽ കാലതാമസം ഉണ്ടായതിനു കാരണമെന്നും ഈ മാസം അവസാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു. വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ക്യാമറകളും പ്രവർത്തിക്കുന്നില്ല. തലഘട്ടപുരയിൽ സ്ഥാപിച്ചിട്ടുള്ള 40…
Read More11 പേർക്കുകൂടി കുരങ്ങുപനി; രണ്ട് മരണം; ജാഗ്രതയുമായി ആരോഗ്യവകുപ്പ്
ബെംഗളൂരു : കർണാടകത്തിൽ കുരുങ്ങുപനി ബാധിച്ച് ഈ വർഷം രണ്ടുപേർ മരിച്ചതിനെത്തുടർന്ന് ജാഗ്രതയുമായി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ യോഗംചേർന്ന് മുൻകരുതൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 11 പേർക്കുകൂടി കുരങ്ങുപനി സ്ഥിരികരിച്ചട്ടുണ്ട്. ശിവമോഗ ജില്ലയിലുള്ളവരാണ് 11 പേരും. ഇതോടെ സംസ്ഥാനത്ത് ആകെ കുരങ്ങുപനി ബാധിച്ചവർ 64 ആയി. നിലവിൽ ചികിത്സയിലുള്ളവർ 37 പേരാണ്. കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തിൽ ശിവമോഗ, ഉത്തരകന്നഡ, ചിക്കമഗളൂരു ജില്ലകളിൽ പ്രത്യേക പരിശോധനാ ക്യാമ്പുകൾ നടത്തിവരുകയാണ് ആരോഗ്യവകുപ്പ്. ജനുവരി എട്ടിന് ശിവമോഗയിലെ ഹൊസനഗർ താലൂക്കിലാണ് ആദ്യ കുരങ്ങുപനി മരണം റിപ്പോർട്ടുചെയ്തത്. 18…
Read Moreഡി.കെ. സുരേഷ് എം.പി.യുടെ വീടിനു മുന്നിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധിച്ചു; ചൂരൽ പ്രഹരം നടത്തി പൊലീസ്
ബെംഗളൂരു : കേന്ദ്ര അവഗണനമൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേക രാജ്യത്തിനുവേണ്ടി ശബ്ദമുയർത്തണമെന്ന ഡി.കെ. സുരേഷ് എം.പി.യുടെ പരാമർശത്തിനെതിരേ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി ബി.ജെ.പി. ഞായറാഴ്ച രാവിലെയാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിനെതിരേ സംസാരിക്കുന്നതിനിടെയാണ് സുരേഷ് വിവാദപരാമർശം നടത്തിയത്. വികസനത്തിനുള്ള ഫണ്ടിൻ്റെ നിയമാനുസൃത വിഹിതം കേന്ദ്രസർക്കാർ നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്ത് നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കുമെന്ന് സുരേഷ് അടുത്തിടെ പറഞ്ഞു. ഇടക്കാല യൂണിയൻ…
Read Moreയാത്രാനിരക്ക് ഏകീകരിച്ചു : ഓൺലൈൻ-സിറ്റി ടാക്സികൾക്ക് ഇനി ഒരേനിരക്ക്; പുതുക്കിയ നിരക്ക് ഇങ്ങനെ
ഓൺലൈൻ ടാക്സികളുടേയും സിറ്റി, എയർപോർട്ട് ടാക്സികളുടേയും നിരക്കുകൾ പുനർനിർണയിച്ച് ഗതാഗതവകുപ്പ്. വെബ് ടാക്സികൾ തോന്നും വിധം ചാർജ് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാനാണ് ടാക്സി ചാർജ് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത് . പുതിയ ഉത്തരവനുസരിച്ച് ഓൺലൈൻ ടാക്സികൾക്കും മറ്റ് ടാക്സികൾക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. ടാക്സികളെ അതിന്റെ വിലയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 10 ലക്ഷത്തിൽ താഴേ വിലയുള്ള വാഹനങ്ങൾക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24 രൂപവീതവും ഈടാക്കാം. 10 ലക്ഷത്തിനും 15…
Read Moreഈസ്റ്റർ അവധിക്ക് നാട്ടിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റുകൾ തീരുന്നു; നിലവിൽ ടിക്കറ്റുകൾ ബാക്കിയുള്ള ട്രെയിനുകളുടെ വിശദാംശങ്ങൾ
ബെംഗളൂരു : ഈസ്റ്റർ അവധിക്ക് ഒന്നര മാസത്തിലേറെ ബാക്കി നിൽക്കേ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ മാത്രം. മാർച്ച് 31-നാണ് ഈസ്റ്റർ. തൊട്ടുമുമ്പുള്ള പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നിവയോടനുബന്ധിച്ച് ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. മാർച്ച് 26,27,28 തീയതികളിലാണ് തിരക്ക് കൂടുതലുള്ളത്. തെക്കൻ കേരളത്തിലേക്ക് ദിവസേനയുള്ള കൊച്ചുവേളി എക്സ്പ്രസിലും (16315) കന്യാകുമാരി എക്സ്പ്രസിലും (16526) ആയി മൂന്നു ദിവസങ്ങളിൽ ആകെ 75 സീറ്റു മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതേസമയം, രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (12677), ആഴ്ചയിൽ മൂന്നു ദിവസമുള്ള എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്…
Read Moreഇനി യാത്ര വൈകില്ല!!! നിലമ്പൂർ – ബെംഗളൂരു സ്വിഫ്റ്റ് ബസിനു രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി
ബെംഗളൂരു: നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസിന് രാത്രി ബന്ദിപ്പൂർ സംരക്ഷിത വനമേഖല കടക്കാൻ അനുമതി. പി.വി. അൻവർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11ന് നിലമ്പൂർ ഡിപ്പോയിൽ നിന്നാണ് ബസ് ബെംഗളൂരുവിലേക്ക് പുറപ്പെടുന്നത്. ബെംഗളൂരുവിൽ നിന്ന് രാത്രി 11.45ന് തിരിച്ചുപോകുന്ന ബസ് രാത്രി ബന്ദിപ്പൂർ വനമേഖലയിൽ തടഞ്ഞിടുന്നത് കാരണം രാവിലെ ഒമ്പതിനാണ് സാധാരണയായി നിലമ്പൂർ ഡിപ്പോയിലെത്തുന്നത്. രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി ലഭിച്ചതോടെ പുലർച്ച 5.30നുതന്നെ നിലമ്പൂരിൽ എത്താനാവും ഇനി.
Read Moreബെംഗളൂരുവിൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കിയ ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നില്ല
ബെംഗളൂരു: ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കിയവർക്കും പഴയ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചവർക്കും ലൈസൻസ് ലഭിക്കുന്നില്ലന്ന് ആരോപണം. ഗതാഗത വകുപ്പ് ഡ്രൈവിംഗ് ലൈസൻസ് ചിപ്പ് അധിഷ്ഠിത സ്മാർട്ട് കാർഡാക്കി മാറ്റുകയാണ്, ഈ കാർഡുകൾ നൽകുന്നവരുടെ അഭാവം കാരണം ലൈസൻസിംഗ് നടപടികൾ വൈകുന്നതായാണ് പറയപ്പെടുന്നത്. ഗതാഗത വകുപ്പിൽ നിലവിലുള്ള കാർഡുകൾ ആധുനിക സ്മാർട്ട് കാർഡുകളാക്കി മാറ്റുകയാണ് ഇപ്പോൾ. ഇതോടെ രാജ്യത്തുടനീളം ഒരൊറ്റ കാർഡ് ആയിരിക്കും. ഈ കാർഡിന് ക്യുആർ കോഡുകൾ ഉള്ളതിനാൽ, ഇത് രാജ്യത്ത് എവിടെയും ഉപയോഗിക്കാം എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുമായിരുന്നുവെന്നു…
Read Moreഇനി ബ്രേക്ക് അപ്പിനും കസ്റ്റമൈസ് കേക്ക് റെഡി!!!
മൊത്തത്തിൽ ഒരു പ്രണയ മണമാണ് ഫെബ്രുവരി മാസത്തിന്. ഇതിനിടെ പ്രണയം വേണ്ട എന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി. കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ ആകുന്നത്. കസ്റ്റംസ് ചെയ്ത ബ്രേക്ക് അപ്പ് മെസേജുകള്‍ അടങ്ങിയ കുക്കീസ് ബോക്‌സുകളാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്. ഇറ്റ്‌സ് നോട്ട് മീ, ഇറ്റ്‌സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആർ ഡണ്‍ ഹാവ് എ നൈസ് ലൈഫ്..…
Read Moreഅവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി
ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.…
Read More