യാത്രാനിരക്ക് ഏകീകരിച്ചു : ഓൺലൈൻ-സിറ്റി ടാക്സികൾക്ക് ഇനി ഒരേനിരക്ക്; പുതുക്കിയ നിരക്ക് ഇങ്ങനെ

ഓൺലൈൻ ടാക്സികളുടേയും സിറ്റി, എയർപോർട്ട് ടാക്സികളുടേയും നിരക്കുകൾ പുനർനിർണയിച്ച് ഗതാഗതവകുപ്പ്.

വെബ് ടാക്സികൾ തോന്നും വിധം ചാർജ് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാനാണ് ടാക്സി ചാർജ് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത് .

പുതിയ ഉത്തരവനുസരിച്ച് ഓൺലൈൻ ടാക്സികൾക്കും മറ്റ് ടാക്സികൾക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക.

ടാക്സികളെ അതിന്റെ വിലയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

10 ലക്ഷത്തിൽ താഴേ വിലയുള്ള വാഹനങ്ങൾക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24 രൂപവീതവും ഈടാക്കാം.

10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുന്ന രണ്ടാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിന് ഈടാക്കാനാകുന്ന തുക 115 രൂപയാണ്.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

അധികം വരുന്ന കിലോമീറ്ററിന് 28 രൂപവീതവും യാത്രക്കാരിൽനിന്ന് വാങ്ങാം. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾ ഉൾപ്പെടുന്ന മൂന്നാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിൽ 130 രൂപയാണ് ഈടാക്കാവുന്ന നിരക്ക്.

തുടർന്ന് വരുന്ന ഒരോ കിലോമീറ്ററിനും 32 രൂപവീതമാണ് നിരക്ക്. ഇതിനുപുറമേ വെയിറ്റിങ് ചാർജായി അഞ്ചുമിനിറ്റിന് ഒരുരൂപവീതവും ഈടാക്കാം.

ഇതുവരെ നാലുവിഭാഗങ്ങളാക്കിയാണ് ഓൺലൈൻ ടാക്സികൾക്ക് നിരക്കീടാക്കിയിരുന്നത്. അഞ്ചുലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾക്ക് ആദ്യത്തെ നാലുകിലോമീറ്ററിന് 75, അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് നാലുകിലോമീറ്ററിന് 100 രൂപ, 10-നും 16 ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് 120 രൂപ, 16 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾക്ക് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

തുടർന്ന് വരുന്ന ഓരോകിലോമീറ്റിനും ഓൺലൈൻ ടാക്സികമ്പനികൾ പല നിരക്കാണ് ഈടാക്കിയിരുന്നത്.

അതേസമയം സിറ്റി, എയർപോർട്ട് ടാക്സികളിൽ സാധാരണ കാറുകൾക്ക് ആദ്യനാലുകിലോമീറ്ററിന് 75 രൂപ തുടർന്നുവരുന്ന ഒരോകിലോമീറ്ററിനും 18 രൂപ എ.സി. കാറുകൾക്ക് ചുരുങ്ങിയ നിരക്ക് 100 രൂപ പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 24 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പുതിയനിരക്ക് വരുന്നതോടെ ഓൺലൈൻ ടാക്സികളിൽ സഞ്ചരിക്കാൻ നേരിയ തോതിൽ ചെലവ് കൂടുമെന്നാണ് വിലയിരുത്തൽ.

എന്നാൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോഴുള്ള അമിതനിരക്ക് കുറയുമെന്നത് ആശ്വാസകരമാണ്. നേരത്തേ സിറ്റി,എയർപോർട്ട് ടാക്സി ജീവനക്കാരും ഉടമകളും നിരക്ക് ഏകീകരണ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us