നഗരത്തിൽ 100 ‘അശ്വമേധ ക്ലാസിക് ’ ബസുകളുടെ സർവീസ് തുടങ്ങി കർണാടക ആർ.ടി.സി.

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ‘അശ്വമേധ ക്ലാസിക്’ ബസുകളുമായി കർണാടക ആർ.ടി.സി. സാധാരണബസുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളും യാത്രസുഖവും നൽകുന്ന ബസുകളാണിത്. ആദ്യഘട്ടമായി 100 അശ്വമേധ ക്ലാസിക് ബസുകൾ തിങ്കളാഴ്ച പുറത്തിറങ്ങി. വിധാനസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിൽനിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് അശ്വമേധ ക്ലാസിക് ബസുകൾകൊണ്ട് ലക്ഷ്യമിടുന്നത്. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമുള്ള ‘പോയിന്റ് ടു പോയിന്റ്’ സർവീസുകളായിരിക്കും ഈ ബസുകൾ നടത്തുക. മികച്ച സീറ്റുകൾ, സീറ്റുകൾ തമ്മിൽ മതിയായ…

Read More

ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ, ഇരിങ്ങാലക്കുട സ്വിഫ്റ്റ് ബസുകളുടെ സർവീസ് സമയത്തിൽ മാറ്റം; വിശദാംശങ്ങൾ

ബെംഗളൂരു : കേരള ആർ.ടി.സി ബെംഗളൂരു – നിലമ്പൂർ റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ സമയക്രമത്തിൽ 10 മുതൽ മാറ്റം വരുന്നു. ബന്ദിപ്പൂർ വനപാത വഴിയുള്ള രാത്രിയാത്ര പാസ് ലഭിച്ചതോടെയാണ് സമയമാറ്റം. നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സമയത്തിൽ മാറ്റമില്ല. ബെംഗളൂരു – ഇരിങ്ങാലക്കുട സ്വിഫ്റ്റ് ഡീലക്സിന്റെ രാത്രിയാത്ര പാസ്സാണ് സർവീസിന് കൈ മാറിയത്. പുതിയ സമയപ്രകാരം രാത്രി 11ന് മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിൽ നിന്നാകും ബസ് പുറപ്പെടുക. തുടർന്ന് രാവിലെ 7:45 ന് നിലമ്പൂരിലെത്തും. നിലവിൽ രാത്രി 11:45ന് പുറപ്പെട്ട് രാവിലെ 8:30…

Read More

കർണാടക സർക്കാരിന്റെ ‘ഗൃഹ ആരോഗ്യ’ പദ്ധതി; വീടുകളിൽ എത്തി കാൻസർ പരിശോധന ഈ മാസാവസാനം മുതൽ

ബെംഗളൂരു∙ വീടുവീടാന്തരം അർബുദ പരിശോധനയ്ക്കു തുടക്കമിട്ട് കർണാടക സർക്കാരിന്റെ ‘ഗൃഹ ആരോഗ്യ’ പദ്ധതി ഈ മാസം അവസാനത്തോടെ ആരംഭിക്കും. വദന, സ്തന, ഗർഭാശയ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നതിന് അവസരം ഒരുക്കാനാണിത്. രാമനഗര, തുമക്കൂരു, ബെളഗാവി, ഗദഗ്, ബെള്ളാരി,യാദ്ഗിർ, ദക്ഷിണ കന്നഡ, മൈസൂരു എന്നീ 8 ജില്ലകളിലെ 30 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു പ്രാരംഭഘട്ടത്തിൽ പരിശോധന നടത്തുന്നത്. കമ്യുണിറ്റി ഹെൽത്ത് ഓഫിസർമാർ, ആശാ (ആരോഗ്യ) പ്രവർത്തകർ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർ എന്നിവരുൾപ്പെട്ട സംഘം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വീടുകൾ സന്ദർശിച്ച്…

Read More

മലയാളി യുവാവിനും ബെംഗളൂരുവിലെ യുവതിക്കും നേരെ സദാചാര അക്രമം; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി യുവാവിനും ബെംഗളൂരു സ്വദേശിനിയായ യുവതിക്കും നേരെ സദാചാര പോലീസ് ചമഞ്ഞ് അക്രമം. ഇതുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ പ്രശാന്ത ഭണ്ഡാരി (38), ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും യുവാവും പനമ്പൂർ ബീച്ചില്‍ ഒരുമിച്ചിരിക്കെ പ്രതികള്‍ അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവാക്കള്‍ ഇവരെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതി പനമ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന്…

Read More

കുടകിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുടകിലെ നാപോക്ലുവിന് സമീപം ചേലവറ വെള്ളച്ചാട്ടത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് അഷ്‌റഫിൻ്റെ മകൻ റഷീദ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ചെലവർ വെള്ളച്ചാട്ടം കാണാൻ കണ്ണൂർ സ്വദേശികളായ റഷീദും മുഹമ്മദ് ഷാലിയും രണ്ട് യുവതികളും എത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഏജൻസികളിൽ യുവതികളും മട്ടന്നൂരിലെ യുവാക്കളും ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ഉച്ചവെയിലിൽ വെള്ളച്ചാട്ടത്തിന് താഴെയുള്ള കുഴിയിൽ കുളിക്കാൻ ശ്രമിച്ച റഷീദ് ചുഴിയിൽപ്പെട്ട് മുങ്ങിമരിക്കുകയാണ് ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം…

Read More

2024 കേരള ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും അവസാനിപ്പിച്ചതും കേന്ദ്രസർക്കാർ വിമർശനത്തോടെയാണ്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറഞ്ഞു. അവഗണന തുടർന്നാൽ കേരള സർക്കാർ പ്ലാൻ ബി സ്വീകരിക്കുമെന്നും പ്രഖ്യാപനം. പ്രതിപക്ഷത്തെയും വിമർശിച്ചു കൊണ്ടായിരുന്നു സംസ്ഥാന ബജറ്റ്. പ്രധാന പ്രഖ്യാപനങ്ങൾ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ…

Read More

മംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് വിമാന സർവീസ്; വിശദാംശങ്ങൾ അറിയാം…

ബെംഗളൂരു: സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രില്‍ മുതലാണ് നേരിട്ട് വിമാന സർവിസ് ആരംഭിക്കുക. ബുധനാഴ്ചകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാര വിമാനം IX499 സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഏപ്രില്‍ മൂന്ന് ഉച്ചക്ക് 2.50ന് മംഗളൂരു വിടുന്ന വിമാനം പ്രാദേശിക സമയം വൈകീട്ട് 6.25ന് ജിദ്ദയില്‍ എത്തിച്ചേരും. IX498 മടക്ക വിമാനം പ്രാദേശിക സമയം വൈകീട്ട് 7.25ന് പുറപ്പെട്ട് പുലർച്ച 3.40ന് മംഗളൂരുവില്‍ വന്നു ചേരും. നിലവില്‍ മംഗളൂരുവില്‍ നിന്ന് അബൂദബി, ദുബൈ,…

Read More

മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മകനോടൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ 5 വയസുകാരൻ മകൻ ആദിഷിനെ നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്. കൊറ്റാമം വൃദ്ധസദനത്തിന് സമീപമായിരുന്നു സംഭവം. ട്രാക്കിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു. സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു. ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച…

Read More

കേന്ദ്രവഗണനയ്ക്കെതിരെ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: വ്യക്തിഗത നികുതിയടക്കം കേന്ദ്രവിഹിതം തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഫോറം രൂപീകരിക്കാൻ കർണാടക കോണ്‍ഗ്രസിന്റെ തീരുമാനം. ദക്ഷിണേന്ത്യയുടെ ദേശീയതയെന്ന കർണാടക കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്റെ പരാമര്‍ശത്തിന് പിന്നാലെ സമാന ചിന്തക്കാരായ പാര്‍ട്ടികള്‍ ഫോറം രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ചര്‍ച്ചയിലുണ്ടെന്നും ഇതിന് കര്‍ണാടക മുന്‍കയ്യെടുക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ താല്‍പ്പര്യമെന്നും കര്‍ണാടക മുഖ്യമന്ത്രി സിഎം സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രായറെഡ്ഢി പറഞ്ഞു. ഫെഡറലിസമാണ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശവും…

Read More

ക്ഷേത്രങ്ങളിൽ ഡ്രസ്സ്‌ കോഡ് അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് അടിച്ചേല്‍പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡ്രസ് കോഡ് സംബന്ധിച്ച്‌ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും കൂട്ടായ്മ സമർപ്പിച്ച നിർദേശം തള്ളിയതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടത് നല്ല മനസ്സോടെയാണ്. സർക്കാറിന്റെ മുസ്‌റായി വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സാരിയോ മുണ്ടോ ധരിക്കാൻ പറയാൻ ആർക്കും അവകാശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹംപി വിരുപാക്ഷ ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നടപ്പാക്കിയതില്‍ സർക്കാറിന് പങ്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാരിയും മുണ്ടും അല്ലാത്ത വസ്ത്രങ്ങളെയൊക്കെ മാന്യമല്ലാത്ത വസ്ത്രമെന്ന് വിശേഷിപ്പിച്ചായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തില്‍ ജില്ല…

Read More
Click Here to Follow Us